തമിഴ്നാട്
പൊള്ളാച്ചി - അതിരപ്പിള്ളി വാല്‍പ്പാറയില്‍ വാഹനാപകടത്തില്‍ (ടെംമ്പോ ട്രാവലർ ) ഒൻപത് മലയാളികള്‍ക്ക് ദാരുണാന്ത്യം.
മലപ്പുറം പാങ് ചേണ്ടി പാറമ്മൽ എൽ പി സ്‌കൂളിലെ വനിതാ അദ്ധ്യാപകർക്കും ഒരു പുരുഷ അദ്ധ്യാപകനും ഒരു കുട്ടിയുമാണ് മരിച്ചത് .
പൊള്ളാച്ചി - മലപ്പുറം പാങ്ങില്‍ നിന്ന് വിനോദസഞ്ചാരത്തിനായി എത്തിയ അധ്യാപകരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. പൊള്ളാച്ചി ആശുപത്രിയിലുള്ള 3 പേരെ കോയമ്പത്തൂർ ആശുപത്രിയിലേക്ക് മാറ്റി.
13 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. അപകടത്തില്‍പ്പെട്ടത് കോഴിക്കോട്, മലപ്പുറം സ്വദേശികളെന്നാണ് സൂചന. വാഹനം പൂർണ്ണമായും തകർന്നു. പരിക്കേറ്റവരെ പൊള്ളാച്ചിയിലെ ഗവഃ ആശുപത്രിയിലേക്ക് മാറ്റി. തമിഴ്നാട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാല്‍പാറയിലേക്കുള്ള ഒമ്പതാം ഹെയര്‍പിന്‍ വളവിലാണ് അപകടമുണ്ടായത്.
അപകടസ്ഥലത്ത് അഗ്നിരക്ഷാസേന രക്ഷാപ്രവര്‍ത്തനം നടത്തി. വാഹനം പൂര്‍ണമായി തകര്‍ന്നു. പതിമൂന്നാം ഹെയര്‍പിന്‍ വളവില്‍ നിന്ന് വാഹനം ഒന്‍പതാം വളവിലേക്ക് പതിച്ചെന്നാണ് ലഭിക്കുന്ന വിവരം. തമിഴ്‌നാട് പൊലീസും സംഭവസ്ഥലത്തെത്തി. പരുക്കേറ്റവരെ പൊള്ളാച്ചി താലൂക്ക് ആശുപത്രിയിലെക്ക് മാറ്റി.
