*the news malayalam updates-* *വിഴിഞ്ഞത്ത് ബാറിലയുണ്ടയ തർക്കത്തിൽ പ്രതികൾ യുവാനിനെ മർദ്ദിച്ച് കൊലപ്പെടുത്തി.*

Hot Widget

Type Here to Get Search Results !

*the news malayalam updates-* *വിഴിഞ്ഞത്ത് ബാറിലയുണ്ടയ തർക്കത്തിൽ പ്രതികൾ യുവാനിനെ മർദ്ദിച്ച് കൊലപ്പെടുത്തി.*


 


തിരുവനന്തപുരം

തിരുവനന്തപുരം - തിരുവനന്തപുരം വിഴിഞ്ഞത്ത്  ബാറിലുണ്ടായ തർക്കത്തേ തുടർന്ന് യുവാവിനെ നടുറോഡിലിട്ട്  മർദ്ദിച്ച്  കൊലപ്പെടുത്തി. തിരുവല്ലം വണ്ടിത്തടം സ്വദേശി സുമൻ(38) എന്ന യുവാവാണ് മരിച്ചത്. മുക്കോലയിലുള്ള ഒരു ബാറിന് സമീപം ബുധനാഴ്ച രാത്രി 12 ന് ആണ് ക്രൂരമായ കൊലപാതകം നടന്നത്.  വിഷു ആഘോഷത്തിന് ശേഷം ബാറിലുണ്ടായ തർക്കം പരിഹരിക്കാൻ സുമൻ ഇടപെട്ടതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. ആദ്യം ബാറിനുള്ളിൽ വെച്ച് മർദ്ദനമേറ്റ സുമൻ പുറത്തേക്ക് ഓടിയെങ്കിലും, സുമൻ്റെ തലയിലും നെഞ്ചിലും പ്രതികൾ മാറി മാറി അതിദാരുണമാം വിധം മർദ്ദിച്ച അവശനാക്കിയശേഷം പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു. തത്‌സമയം അതുവഴി വന്ന യുവാക്കൾ  സുമനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വിഴിഞ്ഞം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിവരികയാണ്. അന്വേഷണത്തിൽ രണ്ടു സഹോദരങ്ങളെ അറസ്റ്റ് ചെയ്തിട്ടുണ്ട് . കുട്ടു പ്രതികൾക്കായ് തെരച്ചിൽ തുടരുന്നു ....