കോട്ടയം
കാഞ്ഞിരപ്പളളി:.കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം എൻ.ഡി.എ. സ്ഥാനാർഥി അഡ്വ.ജോർജ് കുര്യൻ ഉപവരണാധികാരി കാഞ്ഞിരപ്പള്ളി തഹസീൽദാർ അനീഷ് ഈപ്പൻ മുൻപാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘ്വാൾ, ബി.ജെ.പി നേതാക്കളായ വി.എൻ.മനോജ്, പി.ഡി.രവീന്ദ്രൻ, സതീശ് ചന്ദ്രൻ .എന്നിവർക്കൊപ്പമെത്തിയാണ് പത്രിക സമർപ്പിച്ചത്.. പത്രികാസമർപ്പണത്തിന് മുന്നോടിയായി കാഞ്ഞിരപ്പള്ളിയിൽകേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘ്വാൾ, സ്ഥാനാർഥി അഡ്വ.ജോർജ് കുര്യൻ എന്നിവർ പങ്കെടുത്ത റോഡ് ഷോയും നടന്നു.
