* the news malayalam updates -* *ഓടകളിൽ മാലിന്യ കൂമ്പാരവുമായ് പൊൻകുന്നവും പരിസര പ്രദേശങ്ങളും*
News Malayalamമാർച്ച് 04, 2026
മാലിന്യക്കൂമ്പാരം ഒഴുക്ക് നിലച്ചുt പൊൻകുന്നം:കഴിഞ്ഞദിവസങ്ങളിലുണ് ടായ അപ്രതീക്ഷിത മഴയിൽ ഓടകൾനിറഞ്ഞ് മാലിന്യം റോഡിലൂടെ ഒഴുകുന്ന കാഴ്ചയാണ് എങ്ങും കണ്ടത്. പ്രധാന പാതകളിലെല്ലാം വെള്ളക്കെട്ടും മഴവെള്ളത്തിൻ്റെ ഒഴുക്കും.മഴക്കാലപൂർവ വശുചീകരണം കൃത്യമായി നടക്കാത്തതാണ് ഇങ്ങനെ മാലിന്യം ഒഴുകാൻ കാരണം.മഴക്കാലം ജൂണിലെത്തുമെന്നതാണ് ശുചീകരണം വൈകാൻ കാരണം.എന്നാൽ കണക്കും കാലവുമൊന്നുംനോക്കാതെയാണ് കാലവർഷം എത്തുന്നത് കഴിഞ്ഞ ഏതാനും വർഷങ്ങളായി കണ്ടുവരുന്നത്.പൊൻകുന്നത്ത് ദശീയപാതയിലും പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിലും ഓടകളിലും മാലിന്യം നിറഞ്ഞതും കാടുവളർന്നതും വെള്ളക്കെട്ടിനും അപകടങ്ങൾക്കും കാരണമാകുന്നു.മഴവെള്ളപ്പാച്ചിലിൽ ഒഴുകിയെത്തുന്ന മാലിന്യത്തേക്കാളധികം ആളുകൾ പ്ലാസ്റ്റിക് വലിച്ചെറിയുന്നു. കുപ്പികളും മറ്റ് മാലിന്യങ്ങളും ഓടകളിൽ നിറയുന്നത് ആക്ഷേപമുണ്ട്.വാഹനങ്ങളിൽ പതിക്കുന്ന കൂളിംഗ്ഫിലിമുകളുടെയും സ്റ്റിക്കറുകളുടെയും നാട്ടുകാരുടെ അവശിഷ്ടങ്ങൾ ഓടകളിലേക്ക് വലിച്ചെറിയുന്നതായും പറയുന്നു.ഹരിതകർമ്മസേനയുടെ മാലിന്യശേഖരണം നടന്നുകൊണ്ടിരിക്കുകയാണ്.ഈ യത്നത്തോട് എല്ലാവരും സഹകരിക്കണമെന്ന അധികാരികളുടെ അഭ്യർത്ഥനപോലും മാനിക്കാതെ പരിസരമലിനീകരണം നടത്തുന്നവർക്കെതിരെ നടപടി എടുക്കണമെന്നാണ് ആവശ്യം.