അപ്പുവിനൊപ്പം അമ്മുവും യാത്രയായി*
എരുമേലി : പാലാ കടപ്പാട്ടൂരിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ചേനപ്പാടി സ്വദേശിനി ശ്രീലക്ഷ്മിയും (27) മരിച്ചു. സഹോദരൻ ശ്രീനാഥ് തത്സമയം മരണമടഞ്ഞിരുന്നു. ചേനപ്പാടിയിലെ നാട്ടുകാർ മൊത്തം അതീവ ദുഃഖത്തിന്റെ വേദനയിലാണ്. ചേനപ്പാടി കടവനാൽ പാലത്തിന് സമീപം പരേതനായ നാഗമറ്റം സന്തോഷിന്റെയും ഭാര്യ ശ്രീജയുടെയും മകനായ ശ്രീനാഥ് (22) അപകടത്തിൽ മരിച്ചതറിഞ്ഞ് സങ്കടപ്പെട്ടവരെ വീണ്ടും കണ്ണീരിലാഴ്ത്തി പെങ്ങൾ ശ്രീലക്ഷ്മിയുടെ മരണവാർത്തയും മണിക്കൂറുകൾക്കകം എത്തിയതോടെ പൊട്ടിക്കരയുകയാണ് നാട്. അപകടത്തിൽ ഗുരുതര പരിക്കുകളോടെ മരണത്തിന്റെ വക്കിലായി ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്ന ശ്രീലക്ഷ്മിയും മരണപ്പെട്ടു. പിതാവ് സന്തോഷിന്റെ മരണത്തോടെ മക്കളായ ശ്രീലക്ഷ്മിയ്ക്കും ശ്രീനാഥിനും എല്ലാമെല്ലാം അമ്മ ശ്രീജയായിരുന്നു.
ഒരു നാടിന്റെ പ്രാർത്ഥന വിഫലമായി....
അപ്പുവിനൊപ്പം അമ്മുവും യാത്രയായി.
രണ്ടാളുടെയും അന്ത്യ കർമ്മങ്ങൾ ഇന്ന് വൈകിട്ട് 4 മണിക്ക് ചേനപ്പാടി കിഴക്കേക്കരയിലുള്ള വീട്ടുവളപ്പിൽ...
