മുരിക്കുംവയൽ: ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മുരിക്കുംവയലിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനായി നടപ്പിലാക്കിയ ഭൂഗർഭജല കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു.
മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം പി. കെ. പ്രദീപിന്റെ ഫണ്ടിൽ നിന്ന് കുഴൽ കിണർ നിർമ്മിക്കുകയുംപൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കലിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 5 ലക്ഷം രൂപ ഉപയോഗിച്ച് അനുബന്ധ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുകയും ചെയ്ത പദ്ധതിയാണിത്. സ്കൂൾ പരിസരത്ത് ശുദ്ധജലം സ്ഥിരമായി ലഭ്യമാക്കുന്നതിന് ഈ പദ്ധതി ഏറെ സഹായകരമാകുമെന്ന് അധികൃതർ അറിയിച്ചു.
ഇതോടൊപ്പം സ്കൂളിലെ യുപി വിഭാഗത്തിലെ കുട്ടികൾക്ക് പ്രഭാതഭക്ഷണ വിതരണം ആരംഭിക്കുകയും ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. പി. ജിരാജ് നിർവഹിച്ചു.
ഉദ്ഘാടന ചടങ്ങിൽ മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുസമ മാത്യു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സിനിമോൾ തടത്തിൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രജനീഷാജി, പിടിഎ പ്രസിഡണ്ട് രാജേഷ് മലയിൽ,എസ്.എം.സി ചെയർമാൻ രാധാകൃഷ്ണൻ പി ബി മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം പി കെ പ്രദീപ്, പിടിഎ വൈസ് പ്രസിഡണ്ട്
സനിൽ കെ റ്റി ,ഹയർ സെക്കൻഡറി സീനിയർ അധ്യാപകൻ രാജേഷ് എംപി, സ്കൂൾ ഹെഡ്മിസ്ട്രസ് ഡോക്ടർ ആസാദേവ് എം വി വിഎച്ച്എസ്ഇ പ്രിൻസിപ്പൽ സുരേഷ് ഗോപാൽ പി എസ്,ഹയർസെക്കൻ പ്രിൻസിപ്പൽ ഇൻ ചാർജ് ആൻ്റണി ജോസഫ് എന്നിവർ സംസാരിച്ചു..
