*the news malayalam updates -* *യു ഡി എഫ് അധികാരത്തിൽ വന്നാൽ കേരളത്തിലെ വെൻ്റിലേറ്ററിൽ കിടക്കുന്ന ആരോഗ്യ മേഖലയെ ആരോഗ്യവതിയായി നടത്തുമെന്നും പൂച്ച പെറ്റുകിടക്കുന്ന ഖജനാവ് പണം കൊണ്ട് നിറക്കുമെന്ന് - പ്രതിപക്ഷ നേതാവ് വീഡി സതീശൻ*

Hot Widget

Type Here to Get Search Results !

*the news malayalam updates -* *യു ഡി എഫ് അധികാരത്തിൽ വന്നാൽ കേരളത്തിലെ വെൻ്റിലേറ്ററിൽ കിടക്കുന്ന ആരോഗ്യ മേഖലയെ ആരോഗ്യവതിയായി നടത്തുമെന്നും പൂച്ച പെറ്റുകിടക്കുന്ന ഖജനാവ് പണം കൊണ്ട് നിറക്കുമെന്ന് - പ്രതിപക്ഷ നേതാവ് വീഡി സതീശൻ*





പൊൻകുന്നം - യുഡിഎഫ് അധികാരത്തിൽ വന്നാൽ കേരളത്തിലെ വെൻ്റിലേറ്ററിൽ കിടക്കുന്ന ആരോഗ്യ മേഖലയെ ആരോഗ്യവതിയായി നടത്തുമെന്നും,പൂച്ച പെറ്റു കിടക്കുന്ന ഖജനാവ് പണം കൊണ്ട് നിറക്കുമെന്നും വീഡി സതീശൻ. പ്രതിപക്ഷ നേതാവ് നയിക്കുന്നപുതുയുഗ യാത്രയ്ക്ക് ഈരാറ്റുപേട്ട ജംഗ്ഷനിൽ പൂഞ്ഞാർ നിയോജക മണ്ഡലം യു ഡിഎഫ് കമ്മിറ്റി നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

        കേരളത്തിൻ്റെ ഇപ്പോഴത്തെ മുഖായ മാറ്റും. യുവാക്കൾ വിദേശത്ത് പോകുന്നത് തടയാൻ കേരളത്തിൽ തൊഴിൽ നൽകുകയും തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുകയും ചെയ്യും. വോട്ട് ബാങ്കുമായി ചിലർ വർഗ്ഗീയത പറഞ്ഞ് വരുന്നുണ്ട് പക്ഷേ ഇങ്ങോട്ട് ആരും വരേണ്ട അത് കയ്യിൽ വച്ചാൽ മതി. സർക്കാരിൻ്റെ പ്രഖ്യാപനങ്ങൾ ജനങ്ങളെ കബളിപ്പിക്കുന്ന തെരഞ്ഞെടുപ്പ് തന്ത്രമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഈരാറ്റുപേട്ടയിൽ നടന്ന സ്വീകരണ യോഗം ആൻ്റോ ആൻ്റണി എം.പി. ഉദ്ഘാടനം ചെയ്തു. യു ഡി എഫ് നിയോജക മണ്ഡലം മജു പുളിക്കൻ അധ്യക്ഷത വഹിച്ചു. സി. പി. ജോൺ മുഖ്യപ്രഭാഷണം നടത്തി. ബന്നി ബഹനാൻ എം.പി. ശ്രീകണ്ഠൻ എം.പി. ഷാനിമോൾ ഉസ്മാൻ, രാജു പി നായർ, ഫ്രാൻസിസ് ജോർജ് എം പി, ബി.ആർ.എം. ഷെരീഫ്, മോൻസ് ജോസഫ്, നാട്ടകം സുരേഷ്, ഫിലിപ്പ് ജോസഫ്, അഡ്വ ടോമി കല്ലാനി ,അഡ്വ പി.എ. സലിം അഡ്വ ഫിൽസൻ ആസഫ്, എബിൻവർക്കി, അസീസ് ബഡായിൽ, മറിയാമ്മ ടീച്ചർ, വസന്ത് തെങ്ങുംപള്ളി, തോമസ് കല്ലാടൻ, പ്രകാശ് പുളിക്കൻ, അഡ്വ ജോമോൻ ഐക്കര, അഡ്വ മുഹമ്മദ് ഇല്യാസ്, പി.എച്ച് നൗഷാദ്, സജി ജോസഫ്, ബിനു മറ്റക്കര, അഡ്വ സതീഷ് കുമാർ, കെ.എസ്.രാജു, റെജി അമ്പാറ, എസ്.ഐ.തോമസ് തോമസ്കുട്ടി മൂന്നാന പള്ളിയിൽ, സാബു പ്ലാത്തോട്ടം, മുഹമ്മദ് ഹാഷിം, അനസ് നാസർ എന്നിവർ പങ്കെടുത്തു. എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ വീക്ഷണം പുതുയുഗ സപ്ലിമെൻ്റ് പ്രതിപക്ഷ നേതാവ് പ്രകാശനം ചെയ്തു -