*the news malayalam updates* **യൂ ഡി എഫ് അധികാരത്തിൽ വന്നാൽ ഗവേഷണാ ത്മകമായ ഗൃപാഠം ചെയ്തു കൊണ്ട് കേരളത്തെ രക്ഷിക്കുമെന്നും, പൂച്ച പെറ്റു കിടക്കുന്ന ഖജനാവിൽ പണം കൊണ്ടു നിറയ്ക്കുമെന്ന് - പ്രതിപക്ഷ നേതാവ് വീ ഡി സതീശൻ*

Hot Widget

Type Here to Get Search Results !

*the news malayalam updates* **യൂ ഡി എഫ് അധികാരത്തിൽ വന്നാൽ ഗവേഷണാ ത്മകമായ ഗൃപാഠം ചെയ്തു കൊണ്ട് കേരളത്തെ രക്ഷിക്കുമെന്നും, പൂച്ച പെറ്റു കിടക്കുന്ന ഖജനാവിൽ പണം കൊണ്ടു നിറയ്ക്കുമെന്ന് - പ്രതിപക്ഷ നേതാവ് വീ ഡി സതീശൻ*


 

പൊൻകുന്നം:  യു ഡി എഫ് അധികാരത്തിൽ വന്നാൽ ഗവേഷണാത്മകമായ ഗൃഹപാഠം ചെയ്തു കൊണ്ടു കേരളത്തെ രക്ഷിക്കുമെന്നും, പൂച്ച പെറ്റു കിടക്കുന്ന ഖജനാവിൽ പണം കൊണ്ടു നിറയ്ക്കുമെന്നും വീഡി സതീശൻ. പുതുയുഗ യാത്രയ്ക്കു പൊൻ കുന്നം രാജേന്ദ്ര മൈതാനിയിൽ യൂ ഡി എഫ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി നൽകിയ സ്വീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ജനങ്ങൾക്ക് ആറ് ലക്ഷം കോടിയുടെ അധിക ബാധ്യത വരുത്തിവെച്ചു കൊണ്ടാണ് പിണറായി സർക്കാർ വിട വാങ്ങാൻ പോകുന്നതെന്ന് പ്രതിപക്ഷ നേതാവ്  പറഞ്ഞു. ഏറ്റവും വിലക്കയറ്റമുള്ള നാടായി കേരളത്തെ മാറ്റി. കഴിഞ്ഞ 10 വർഷത്തെ ഭരണംകൊണ്ട് കുടുംബങ്ങളുടെ ചിലവ് ക്രമാതീതമായി വർദ്ധിച്ചു, കെഎസ്ഇബി 50000 കോടി കടത്തിലേക്ക് എത്തിപ്പെട്ടു. സർക്കാർ ആശുപത്രികളിൽ മരുന്നും ചികിത്സാ സൗകര്യങ്ങളും ഇല്ലാതെ പ്രയാസപ്പെടുന്നു.ഈ മഹായുദ്ധത്തിൽ ജയിച്ചേ മതിയാവൂ 10 വർഷത്തെ ദുർഭരണം അവസാനിപ്പിക്കാൻ ജനങ്ങൾ അവസരം കാത്തിരിക്കുകയാണ് കേരളത്തിൽ സർവ്വ  മേഖലകളെയും തകർത്തെറിഞ്ഞിരിക്കുകയാണ് പിണറായി സർക്കാർ. യാഥാർത്ഥ്യങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് സർക്കാർ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു . കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം യു ഡിഎഫ് ചെയർമാൻ സി.വി. തോമസുകുട്ടി അധ്യക്ഷത വഹിച്ച യോഗത്തിൽ ആന്റോ ആന്റണി എം പി ഉദ്ഘാടനം ചെയ്തു  യുഡിഎഫ് ചെയർമാൻ സി വി തോമസ്കുട്ടി അധ്യക്ഷത വഹിച്ച യോഗം ആൻ്റോ ആൻ്റണി എം.പി. ഉദ്ഘാടനം ചെയ്തു. രാഷ്ടീയകാര്യസമിതി അംഗങ്ങളായ ജോസഫ് വാഴക്കൻ, കെ സി ജോസഫ് ,വി പി സജീന്ദ്രൻ, ഷാനിമോൾ ഉസ്മാൻ ,മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് മുഹമ്മദ് ഷാ, ഫിലിപ്പ് ജോസഫ്,ജോസഫ് എം പുതുശ്ശേരി, ഫ്രാൻസിസ് ജോർജ് എംപി,ബെന്നി ബഹനാൻ എം.പി ., വിപി സജീന്ദ്രൻ, മോൻസ് ജോസഫ് എംഎൽഎ,നാട്ടകം സുരേഷ്,ഫിൽസൺ മാത്യുസ് ,പി എ സലിം, ഫിലിപ്പ് ജോസഫ്, അസീസ് ബഡായിൽ, റഫീഖ് മണിമല,നിഷാ സോമൻ, ബി.ആർ.എം. ഷെറീഫ്,നാട്ടകം സുരേഷ്, ഫിലിപ്പ് ജോസഫ് , റഫീഖ് മണിമല, ജിജി അഞ്ചാനി,മുണ്ടക്കയം സോമൻ, ടി.എ ഷിഹാബുദ്ദീൻ,ഷിൻസ് പീറ്റർ, പ്രൊഫ: റോണി .കെ. ബേബി, റ്റി.കെ. സുരേഷ് കുമാർ, കെ.എൻ നൈസാം,മനോജ് തോമസ്, അഡ്വ. പി ജീരാജ്, അഡ്വ .അഭിലാഷ് ചന്ദ്രൻ, അഡ്വ: പി. സതീഷ് ചന്ദ്രൻ നായർ, അബ്ദുൽ കരീം മുസലിയാർ ,പി.എം സലീം സേവ്യർ മൂലകുന്ന്, ബിജു പത്യാല , അബ്ദുൾ റസാഖ് എന്നിവർ പ്രസംഗിച്ചു.