കാഞ്ഞിരപ്പള്ളി - കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് 2026 - 27 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വികസന സെമിനാർ സംഘടിപ്പിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ: പി.എ. ഷെമീർ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളിയിലെ ഗതാഗതത്തിന് പ്രധാന്യം നൽകുന്നതുൾപ്പടെ കരട് പദ്ധതി രേഖയുടെ പ്രകാശനവും നടത്തി. പ്രസിഡൻറ് സുനി പത്യാല അധ്യക്ഷയായിരുന്നു. ജില്ലാ പഞ്ചായത്തംഗങ്ങളായ അഡ്വ: തോമസ് കുന്നപ്പള്ളി, അഡ്വ: പി. ജീരാജ്, അഡ്വ: അഭിലാഷ് ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് വൈ: പ്രസിഡൻറ്
റോസമ്മ അഗസ്തി, ഗ്രാമ പഞ്ചായത്ത് വൈ: പ്രസിഡൻറ് സുനിൽ തേനംമാക്കൽ , വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ രഞ്ചുമോൾ രാജേന്ദ്രൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ സുമി ഇസ്മായിൽ, മനോജ് ജോസഫ്, കൊച്ചുറാണി എന്നിവർ പ്രസംഗിച്ചു.
