*the news malayalam updates -* * *എരുമേലി ഗ്രാമ പഞ്ചായത്ത് എരുത്വാപ്പുഴ - കീരിത്തോട് - മൂക്കൻ പെട്ടി റോഡിന് തുക അനുവദിച്ചതായി ആൻ്റോ ആൻ്റണി എംപി*

Hot Widget

Type Here to Get Search Results !

*the news malayalam updates -* * *എരുമേലി ഗ്രാമ പഞ്ചായത്ത് എരുത്വാപ്പുഴ - കീരിത്തോട് - മൂക്കൻ പെട്ടി റോഡിന് തുക അനുവദിച്ചതായി ആൻ്റോ ആൻ്റണി എംപി*







PMGSY പദ്ധതിയിൽ ഉൾപ്പെടുത്തി   

3 കോടി രൂപ മുടക്കി നിർമ്മിക്കുവാൻ തുടങ്ങുന്ന  എരുമേലി ഗ്രാമ പഞ്ചായത്തിലെ എരുത്വാപ്പുഴ-കീരിത്തോട്- മൂക്കൻപെട്ടി,റോഡിന്റെ  DPR തയ്യാറാക്കുന്നതിനുവേണ്ടി  ശ്രീ.ആന്റോ ആന്റണി എം പി, യും ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പൊതുപ്രവർത്തകരും ഈ പ്രദേശം സന്ദർശിച്ചു. 2.624 km. നീളത്തിൽ നിർമ്മിക്കുന്ന ഈ റോഡിന് ഏകദേശം മൂന്നു കോടി രൂപയോളമാണ് ചിലവ് വരുമെന്നാണ് എംപി അറിയിച്ചത്.

ബ്ലോക്ക്‌ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിനു മറ്റക്കര, ഗ്രാമപഞ്ചായത്ത് മെമ്പർ  ദേവസ്യച്ഛൻ കൊച്ചുമണിക്കുന്നേൽ ബിനു നിരപ്പേൽ, സണ്ണി പൊരിയത്ത്, ബിജു മേക്കലശേരി,തോമാച്ചൻ പതപ്പള്ളി,ചെല്ലപ്പൻ തോലുകുന്നേൽ,അപ്പച്ചൻ കൊച്ചുമാണി കുന്നേൽ, ടോമി കരികലാമറ്റം ബെന്നി മൂക്കൻപെട്ടി അർഷദ് നജീബ്, തുടങ്ങിയവർ എം പി ഒപ്പമുണ്ടായിരുന്നു.