കാഞ്ഞിരപ്പള്ളി /പാറത്തോട്:
പാറത്തോട് ഗ്രാമപഞ്ചായത്തിൽ 2026-27 വാർഷിക പദ്ധതിയുടെ ഭാഗമായി വികസന സെമിനാർ നടത്തി.
പാറത്തോട് ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് 25/02/2026 തീയതിയിൽ നടന്ന വികസന സെമിനാറിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി.അന്നമ്മ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ബഹു.പൂഞ്ഞാർ എം.എൽ.എ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ വികസന സെമിനാർ ഉദ്ഘാടനം ചെയ്തു. സെമിനാറിൽ പാറത്തോട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ കാലഘട്ടത്തിൽ തിരഞ്ഞെടുക്കേണ്ട നിരവധി വികസന നിർദ്ദേശങ്ങൾ അംഗങ്ങൾ മുന്നോട്ട് വച്ചു. പദ്ധതിയായ ഏഴ് കോടി നാല്പത്തഞ്ച് ലക്ഷത്തി നാലായിരം രൂപയുടെ ഒരു ശതമാനം വീതം എല്ലാ വർഷവും ഇന്നവറ്റീവ് പദ്ധതികൾക്കായി നീക്കി വയ്ക്കണമെന്ന് നിർദ്ദേശമുണ്ടായി.പി.എസ്.സി. സർട്ടിഫിക്കറ്റ് നൽകേണ്ട പരീക്ഷാർത്ഥികൾക്ക് നീന്തൽ പരിശീലന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതിനാൽ ഇതിലേയ്ക്ക് പദ്ധതികൾ ആവിഷ്കരിക്കണമെന്നും നിർദ്ദേശം വന്നു. വയോജനങ്ങൾക്കും യുവാക്കൾക്കും പൊതുസ്ഥലങ്ങളിൽ ഓപ്പൺ ജിം, ഗ്രാമപഞ്ചായത്ത് ഓഫീസിൽ ലൈബ്രറി, കുട്ടികൾക്ക് കായികപരിശീലനം, വനിതകൾക്ക് ടൂവീലർ പരിശീലനം, ടൂറിസം പദ്ധതികൾ, ഗ്രാമപഞ്ചായത്ത് കലാ-കായിക മത്സരങ്ങളിൽ പങ്കെടുക്കുന്ന സ്കൂൾ കുട്ടികൾക്ക് പഞ്ചായത്ത് തലത്തിൽ അനുമോദനം, ഹെൽത്ത് ക്ലബ്, വയോജനങ്ങൾ എന്നിവയിൽ ഒത്തുചേരുന്നതിനായി വയോജന സൗഹൃദ ക്ലബ്ബ്, വനിതകൾക്കായി സ്വയംതൊഴിൽ സംരംഭത്തിൻ്റെ ഭാഗമായി കൂൺ കൃഷി പരിശീലനം , തോട്ടങ്ങളിൽ അടിഞ്ഞുകൂടിയിട്ടുള്ള മണ്ണും മണലും നീക്കം ചെയ്യുക എന്നിങ്ങനെ നിരവധി നിർദ്ദേശങ്ങൾ വികസന സെമിനാറിൽ ഉയർന്നു. വന്നു. ഇടക്കുന്നം സി.എസ്.ഐ ഊരുകൂട്ടത്തിന് ഒരുകോടി രൂപ അംബേദ്കർ ഗ്രാമം പദ്ധതിക്കായി ബഹു.എം.എൽ.എ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ അനുവദിച്ചതായി അറിയിച്ചു.
യോഗത്തിന് വൈസ് പ്രസിഡണ്ട് ശ്രീ.ഡയസ് കോക്കാട്ട് സ്വാഗതം ആശംസിച്ചു. വികസന പദ്ധതിരേഖ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി.വിഭന്യ വിജയൻ അവതരിപ്പിച്ചു. ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ശ്രീ.കെ.ജെ തോമസ് കട്ടയ്ക്കൻ, സ്റ്റാൻട്രിംഗ് കമ്മറ്റിക്കാരായ ശ്രീ.അബ്ദുൾ അസീസ്, ശ്രീമതി.മേഴ്‌സി സെബാസ്റ്റ്യൻ, മെമ്പർമാരായ സരിത പ്രസാദ്, സജി കുരീക്കാട്ട്, വിജയമ്മ വിജയലാൽ, സുമീന അലിയാർ, രഞ്ജിത്ത് വി.ടി, മാർട്ടിൻ തോമസ്, ഫിലോമിന റെജി, നിഷാമോൾ കെ.കെ, ബിജോജി തോമസ്, എം.കെ മോഹനൻ, രേണുക സാബു, വി.എം ഷാജഹാൻ, ജോസഫ് മാത്യു,വിൻസെൻ്റ് മാത്യു, ജാക്വിലിൻ സെബാസ്റ്റ്യൻ, സൈമ സഹീർ, ആസൂത്രണ സമിതി അംഗങ്ങൾ, നിർവ്വഹണ ഉദ്യോഗസ്ഥർ, വിവിധ വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ എന്നിവർ സെമിനാറിൽ സംബന്ധിച്ചു.
വികസന സെമിനാറിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീമതി.റാണി എസ് നന്ദി അറിയിച്ചു.
