'കാഞ്ഞിരപ്പള്ളി - കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ മുണ്ടക്കയം മേഖലാ സമ്മേളനം കാഞ്ഞിരപ്പള്ളി ഹില്‍ടോപ്പ് ഓഡിറ്റോറിയത്തില്‍ നടന്നു. സി ഒ എ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ബിജുകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
മുണ്ടക്കയം മേഖല പ്രസിഡണ്ട് അനീഷ് പി കെ അധ്യക്ഷത വഹിച്ചു. രാവിലെ 10 മണിക്ക് പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്.
മേഖല കമ്മിറ്റിയംഗം ബിജോ തോമസ് അനുശോചന പ്രമേയം അവതരിപ്പിച്ചു. മേഖലാ സെക്രട്ടറി ജയദേവന്‍ കെ മേഖലാ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മേഖല ട്രഷറര്‍ ജിജിമോന്‍ വര്‍ഗീസ് സാമ്പത്തിക റിപ്പോര്‍ട്ടും മേഖല അംഗം സനല്‍കുമാര്‍ ഇന്റേണല്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി റെജി.ബി സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് പൊതു ചര്‍ച്ച നടന്നു. ചര്‍ച്ചയ്ക്ക് സി ഒ എ സംസ്ഥാന സെക്രട്ടറി പി.എസ്. സിബി മറുപടി നല്‍കി. സിഒഎ ജില്ലാ പ്രസിഡന്റ് ഒ.വി വര്‍ഗീസ്, കെസിസിഎല്‍ ഡയറക്ടര്‍ മുഹമ്മദ് നവാസ്, കെസിസിഡിഎല്‍ എംഡി ജോജി കെ ജേക്കബ്, സിഒഎ ജില്ല ട്രഷറര്‍ അനീഷ്. എന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു. മുണ്ടക്കയം മേഖല അംഗം അലക്‌സ് സമ്മേളനത്തില്‍ സ്വാഗതം പറഞ്ഞു.
സിഒഎ മുണ്ടക്കയം മേഖല ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു. പ്രസിഡന്റ് ജയദേവന്‍.കെ, സെക്രട്ടറി അനീഷ് പി കെ, ട്രഷറര്‍ ജിജിമോന്‍ വര്‍ഗീസ് എന്നീപുതിയ ഭാരവാഹികളെയും തെര ഞ്ഞെടുത്തു.
