*the News malayalam updates* *ഡിസബിലിറ്റി ഫെസ്റ്റിവൽ:വിളംബര കൂട്ടയോട്ടം കാഞ്ഞിരപ്പള്ളിയിൽ നടത്തി.*

Hot Widget

Type Here to Get Search Results !

*the News malayalam updates* *ഡിസബിലിറ്റി ഫെസ്റ്റിവൽ:വിളംബര കൂട്ടയോട്ടം കാഞ്ഞിരപ്പള്ളിയിൽ നടത്തി.*






കാഞ്ഞിരപ്പള്ളി: ഭിന്ന ശേഷിക്കാരുടെ  അവകാശങ്ങൾ  സംരക്ഷിക്കുന്നതിനായ്   ജനുവരി 29.30.31,ഫെബ്രുവരി 01 തിയ്യതികളിൽ  കോഴിക്കോട്ട്  നടക്കുന്ന  "ഡിസബിലിറ്റി  ഫെസ്റ്റിവലിന് "  മുന്നോടിയായുള്ള  വിളംബര കൂട്ടയോട്ടം തണൽ കാഞ്ഞിരപ്പള്ളിയുടെ നേതൃത്വത്തിൽ, മേരി ക്യൂൻസ് മിഷൻ ഹോസ്പിറ്റൽ, കേരള വ്യാപാരി വ്യവസായി എകോപന സമിതി കാഞ്ഞിരപ്പള്ളി യൂണിറ്റ് ,സ്വരുമ പാലിയേറ്റിവ് കെയർ,   കേരള ഹോട്ടൽ & റസ്റ്റോറന്റ്  അസോസിയേഷൻ,KMC, റീൽ ചിത്രം, കാഞ്ഞിരപ്പള്ളി  കെ. എം. എ, ദയ ചാരിറ്റബിൾ സൊസൈറ്റി, അസർ ഫൗണ്ടേഷൻ, ഐഡിറ്റി കാഞ്ഞിരപ്പള്ളി,മൈത്രീ  ആനക്കല്ല് എന്നീ സന്നദ്ധ  സംഘടനകളുടെ നേതൃത്വത്തിൽ നടന്നു. കാഞ്ഞിരപ്പള്ളയിലെ വിവിധ റെസിഡൻസ്  അസോസിയേഷനുകളായ ഹരിത നഗർ,ലൗഷോർ, ശാന്തിനഗർ,പീസ് മൗണ്ട്,മൈക്ക എന്നിവയുടെ സഹകരണത്തോടെയാണ് വിളംബര കൂട്ടയോട്ടം നടത്തിയത്.

 മൈക്കാ  ജംക്ഷനിൽ പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ ഇന്റർനാഷണൽ വോളിബോൾ താരം അബ്ദുൽ റസാക്ക് ഫ്ലാഗ് ഓഫ്‌ ചെയ്തു. തണൽ പ്രസിഡണ്ട് മുജീബ് റഹ്മാന്റെ അധ്യക്ഷനായി. കുരിശു കവലയിൽ നടന്ന  സമാപനസമ്മേളനത്തിൽ.സെക്രട്ടറി ഇസ്മായിൽ, അബ്ദുൽ ഹക്കീം, ഷാജഹാൻ. അൻസാരി, ജോയ് മുണ്ടമ്പള്ളി. അൻസാരി പറത്തോട്, അബ്ദുൽ അസീസ് പറത്തോട്,ഷെഫീഖ് താഴത്തുവീട്ടിൽ,ജലീൽ. അൽഫാസ്,അൻസാരി ,അനൂപ് എ ലത്തീഫ്,ഷാജി ജോസ്,ഷംല സലിം

അൻവർഅൻസാരി.

സന്നത്,അബ്ദുൽ ഹയ്യ്,അബ്ദുൽ ഫത്താഹ്,അസ്‌ലം

സജിൻ,സിറാജ്,ജോർജ് കോര, ഡാനി ജോസ്,വാർഡ് മെമ്പർ മാരായ മഞ്ജു ബിനോയ്‌.സുമി ഇസ്മായിൽ, സുറുമി ,വിവിധ രാഷ്ട്രീയ, സാമൂഹിക,സാംസ്കാരിക,സാമുദായിക, സന്നദ്ധ സംഘടന നേതാക്കൾ ഐക്യദാർഢ്യ പ്രഭാഷണം നടത്തി. സിനി ജിബു ഭിന്നശേഷി ഐക്യദാർഢ്യ പ്രതിജ്ഞ ചൊല്ലി കൊടുത്തു.പ്രോഗ്രാം കോർഡിനേറ്റർ നജീബ് കാഞ്ഞിരപ്പള്ളി നന്ദി പറഞ്ഞു..