*the news malayalam updates -* *ഡോ ബിനോ പി ജോസ് കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്സ് കോളജ് പ്രിൻസിപ്പൽ

Hot Widget

Type Here to Get Search Results !

*the news malayalam updates -* *ഡോ ബിനോ പി ജോസ് കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്സ് കോളജ് പ്രിൻസിപ്പൽ







കാഞ്ഞിരപ്പള്ളി: സെൻ്റ് ഡൊമിനിക്സ് കോളജ് പ്രിൻസിപ്പലായി കോളജിലെ ചരിത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ ബിനോ പി ജോസ് നിയമിതനായി. സേവനകാലാവധി പൂർത്തിയായ പ്രിൻസിപ്പൽ ഡോ സീമോൻ തോമസ് പാലാ സെൻ്റ് തോമസ് കോളജിലേക്ക് മടങ്ങിയതിനെ തുടർന്നാണ് ഡോ ബിനോ പി ജോസ് പ്രിൻസിപ്പലാകുന്നത്. ഇതേ കോളജിൽ നിന്ന് റാങ്കോടെ ബിരുദവും ഡൽഹി ജെ എൻ യുവിൽ നിന്ന് ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയ അദ്ദേഹം കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടി. 3 പുസ്തകങ്ങളും 19 ഗവേഷണലേഖനങ്ങളും നിരവധി ഇതര ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിൻ്റെ പാഠപുസ്തകസമിതിയംഗം, അധ്യാപകപരിശീലകൻ, വിദദ്ധസമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കാഞ്ഞിരപ്പള്ളി രൂപതാ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിയാണ്.

മുണ്ടക്കയം പെരുന്തോട്ടത്തിൽ പരേതനായ പി ജെ ജോസിൻ്റെയും ത്രേസ്യാമ്മയുടെയും മകനാണ്. ഭാര്യ ഷീനാമോൾ ഈ വി (സെൻ്റ് ആൻ്റണീസ് പബ്ലിക് സ്കൂൾ ആനക്കല്ല്). മക്കൾ: സുകൃത, ബോധി, നളന്ദ.