ശബരിമലയിൽ സ്വർണ്ണ കൊള്ള നടത്തിയ സിപിഎം നേതാക്കൾക്ക് സംരക്ഷണം ഒരുക്കുന്ന പിണറായി സർക്കാരിനെതിരെ മകര വിളക്ക് ദിനത്തിൽ യൂത്ത് കോൺഗ്രസ്സ് എലിക്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂരാലി ജംഗ്ഷനിൽ വെച്ച് യൂത്ത് കോൺഗ്രസ്സ് ശബരിമല സംരക്ഷണ ജ്യോതി തെളിയിച്ചു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിബിൻ മറ്റപ്പള്ളി, അഭിജിത് ആർ പനമറ്റം,റിച്ചു കൊപ്രാക്കളം, ജിബിൻ ശൗര്യാംകുഴിയിൽ,മാത്യു നെല്ലിമലയിൽ, ഹാഷിക്, ജിബിൻ കെ എസ്, അമൽ ജോർജ്, സിജോ ഇരിപ്പക്കാട്ട്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജെയിംസ് ജീരകത്തിൽ, പഞ്ചായത്ത് മെമ്പർമാരായ ജോഷി കെ ആന്റണി, വി ഐ അബ്ദുൽ കരിം, ജിഷ്ണു പറപ്പള്ളിൽ അന്നമ്മ ജെയിംസ് ജീരകത്തിൽ, മറിയമ്മ തച്ചലാടിയിൽ, തോമാച്ചൻ പാലകുഴ, മുൻ മെമ്പർ കെ എം ചാക്കോ കരിമ്പീച്ചിയിൽ എന്നിവർ സംസാരിച്ചു.
