കാഞ്ഞിരപ്പള്ളി - ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാനും അവർക്ക് തുല്യനീതി ഉറപ്പാക്കുന്ന വിവേചനരഹിതമായ ഒരു സമൂഹം കെട്ടിപ്പടുക്കാനുമായി പൊതുസമൂഹത്തെ പ്രാപ്‌തരാക്കുക എന്ന ലക്ഷ്യത്തോടെ 2026 ജനുവരി 29,30,31, ഫെബ്രുവരി 1 തീയതികളിൽ കോഴിക്കോട് ബീച്ചിൽ കേരള ഡിസെബിലിറ്റി ഫെസ്റ്റിവൽ സംഘടിപ്പിക്കുകയാണ്. കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ തണലിൻ്റെയും വിവിധ സന്നദ്ധ സംഘടനകളുടെയും പൗരാവലിയുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഈ ഡിസെബിലിറ്റി ഫെസ്റ്റിവലിൻ്റെ സന്ദേശം കാഞ്ഞിരപ്പള്ളിയിലെ പൊതുസമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ വിപുലമായ തരത്തിൽ ഒരു വിളംബര കൂട്ടയോട്ടം സംഘടിപ്പിക്കുകയാണ്.
നാളെ ജനുവരി 22 വ്യാഴാഴ്‌ച വൈകിട്ട് 4:00 മണിക്ക് കാഞ്ഞിരപ്പള്ളി മൈക്ക ജംഗ്ഷനിൽ നിന്നും ആരംഭിച്ച കുരിശു കവലയിൽ സമാപിക്കുന്ന തരത്തിലാണ് ഈ വിളംബര ഓട്ടം ക്രമീകരിച്ചിരി ക്കുന്നത്. തണൽ കാഞ്ഞിരപ്പള്ളി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, കാഞ്ഞിരപ്പള്ളി, സ്വരുമ പാലിയേറ്റീവ് കെയർ, കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ, കെ എം എ, ദയാ ചാരിറ്റബിൾ സൊസൈറ്റി, അസർ ഫൗണ്ടേഷന്, ഐ ഡി ടി, ടീം ഫോർ കാഞ്ഞിരപ്പള്ളി, മൈത്രി ആനക്കല്ല് തുടങ്ങിയ സന്നദ്ധ സംഘടനകളുടേയും വിവിധ റസിഡൻ്റ് അസോസിയേഷനു കളുടേയും നേതൃത്വത്തിൽ അവരുടെ പ്രവർത്തകരും ജനപ്രതിനിധികളും ബഹുജനങ്ങളും പരിപാടിയിൽ പങ്കെടുക്കും. നാളെ വൈകിട്ട് കൃത്യം നാലുമണിക്ക്കാഞ്ഞിരപ്പള്ളി മൈക്ക് ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന കൂട്ടയോട്ടം കാഞ്ഞിരപ്പള്ളി പോലീസ് S.H.O ശ്യാംകുമാർ K.G ഫ്ലാഗ് ഓഫ് ചെയ്യും ചടങ്ങിൽ ഇന്ത്യൻ വോളിബോൾ ടീം ക്യാപ്റ്റൻ അബ്ദുൽ റസാഖ് പൈനാപ്പിളിൽ മുഖ്യ അതിഥി ആയിരിക്കും.
കുരിശുകവലയിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡൻറ് സുനി ജോസഫ് പത്യാല ഭിന്നശേഷി ഐക്യദാർഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും ഫാദർ റോയി വടക്കേൽ ഭിന്നശേഷി സന്ദേശം നൽകും. യോഗത്തിൽ വിവിധ സന്നദ്ധ സംഘടന പ്രതിനിധികളും ജനപ്രതിനിധികളും സാമൂഹിക പ്രവർത്തകരും ആശംസകൾ അറിയിക്കും.
ഭിന്നശേഷിക്കാരുടെ സാമൂഹിക പങ്കാളിത്തം ഉറപ്പാക്കുകയും അവരുടെ കഴിവുകളെ മുഖ്യ ധാരയിൽ എത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യങ്ങളോടെ നടക്കുന്ന ഈ പരിപാടിയിൽ പങ്കെടു ക്കാൻ കാഞ്ഞിരപ്പള്ളിയിലെ മുഴുവൻ ബഹുജനങ്ങളെയും ക്ഷണിക്കുന്നതോടൊപ്പം സാധിക്കുന്ന മുഴുവൻ ആളുകളും കോഴിക്കോട് നടക്കുന്ന ഡിസെബിലിറ്റി ഫെസ്റ്റിവലിൽ പങ്കെടുക്കണമെന്നും അഭ്യർത്ഥിക്കുന്നു.
തണൽ പ്രസിഡണ്ട് മുജീബ് റഹ്മാൻ, ജനറൽ സെക്രട്ടറി ഇസ്മായിൽ, ട്രഷറർ പി എച്ച് ഷാജഹാൻ, ജോയി മുണ്ടം പള്ളി, നജീബ് കാഞ്ഞിരപ്പള്ളി, അൽഫാസ് റഷീദ്,ജലീൽ വി ഐ,
