തലയ്ക്ക് അടിയേറ്റ് തല തകർന്ന നിലയിലും ചെവി മുറിഞ്ഞ നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്.
കൊലപാതകമെന്നാണ് പൊലീസ് സംശയിക്കുന്നത്.
ഇന്ന് വൈകിട്ട് വീട്ടിലെത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥരാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടനെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ എറണാകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.
