ആന്ധ്രാപ്രദേശ് - ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്ത് കസിബുഗ്ഗയിലുള്ള ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിൽ ( ചിന്ന തിരുപ്പതി) ശനിയാഴ്ച ദിവസം നടന്ന ഏകാദശി മഹോത്സവത്തോടനുബന്ധിച്ചുള്ള തിക്കിലും തിരക്കിലും പെട്ട് 9 ഭക്തർ മരണപെട്ടതായി വർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. മരിച്ചവരിൽ എട്ട് സ്ത്രികളും 12 വയസ്സുള്ള ഒരു കുട്ടിയും ഉൾപ്പെടുന്നു. 25-ൽ പരം പേർക്ക് പരിക്കേൽക്കുകയും അവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഏകാദശി യോടനുബന്ധിച്ചുള്ള ഭക്തരുടെ വലിയ തിക്കിലും തിരക്കിലുമാണ് അപകടമുണ്ടായത്. തിരക്ക് നിയന്ത്രിക്കുന്നതിനിടെ ക്ഷേത്രത്തിൻ്റെ പടിക്കെട്ടിന് സമീപമുള്ള ഇരുമ്പ് കൈവരി തകരുകയും , ഭക്തർ പരിഭ്രാന്തരായി താഴെ വീഴുകയും ഉണ്ടായതാണ് തിക്കും തിരക്കും ഉണ്ടാകാൻ കാരണമായത്.
സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവ് ഇടുകയും മന:പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് ക്ഷേത്രത്തിൻ്റെ ഉടമയ്ക്കെതിരെ പോലീസ് കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്.
