ബിഎൽഓമാരുടെ നേതൃത്വത്തിൽ ആദ്യ ദിനം പ്രമുഖരുടെയും മുതിർന്ന പൗരന്മാരുടേയും വീടുകളിലാണ് ഫോമുകൾ വിതരണം ചെയ്തത്. ഇതിന്റെ ഭാഗമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ രത്തൻ യു കേൽക്കർ നേരിട്ട് മുതിർന്ന ചലച്ചിത്രതാരം മധുവിന് എന്യൂമെറേഷൻ ഫോം നൽകി പൂരിപ്പിച്ചു സ്വീകരിച്ചു.
സംസ്ഥാനത്തുടനീളം ഇന്ന് രാത്രി 8 മണി വരെ ഏകദേശം 207528 പേർക്ക് എന്യൂമെറേഷൻ ഫോം വിതരണം ചെയ്തുവെന്ന് ഡോ. രത്തൻ യു കേൽക്കർ അറിയിച്ചു. ഇത് കൃത്യമായ കണക്കല്ലെന്നും എല്ലാ ബി എൽ ഒ മാരും മുഴുവൻ ഡാറ്റയും അപ് ലോഡ്ചെയ്തിട്ടില്ലെന്നും യഥാർത്ഥ കണക്ക് ഇതിലും കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.
