കൊളോണിയലിസം കൊള്ളയടിച്ചു തീർത്ത ഒരു രാഷ്ട്രത്തിൻറെ കാലണയില്ലാത്ത ഖജനാവിൽ നിന്ന് തുടങ്ങി, ഇക്കണ്ട പൊതുമേഖലാ സ്ഥാപനങ്ങൾ ഒക്കെയും പടുത്തുയർത്തി ഓരോന്നിനെയും രാഷ്ട്രത്തിന്റെയും ജനതയുടെ അഭിമാനം ആക്കി തീർത്ത മനുഷ്യൻ.
മതേതരത്വത്തിന്റെയും സോഷ്യലിസത്തിന്റെയും ജനാധിപത്യത്തിന്റെയും കേദാരഭൂമിയാകും ഇന്ത്യ എന്ന് ഉറച്ചു വിശ്വസിച്ച നെഹ്റു.
ഇന്ത്യയുടെ എല്ലാ സാമ്പത്തിക വളർച്ചയ്ക്കും അടിത്തറയിട്ട ആ മഹാനായ മനുഷ്യൻറെ ജന്മവാർഷികത്തിൽ ആ ഓർമ്മകൾക്കു മുന്നിൽ സ്മരണാഞ്ജലികൾ!
