*the News malayalam updates* *പോലീസ് ലാത്തിച്ചാർജില്‍ പരിക്കേറ്റ ഷാഫി പറമ്പില്‍ എം പിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി*

Hot Widget

Type Here to Get Search Results !

*the News malayalam updates* *പോലീസ് ലാത്തിച്ചാർജില്‍ പരിക്കേറ്റ ഷാഫി പറമ്പില്‍ എം പിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി*







പേരാമ്പ്രയിൽ യു ഡി എഫ് - സി പി എം പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെയുണ്ടായ പോലീസ് ലാത്തിച്ചാർജിലാണ് ഷാഫി പറമ്പിലിന് പരിക്കേറ്റത്

ടി സിദിഖ് എം എല്‍ എ തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷാഫി പറമ്പില്‍ എം പിയുടെ ശസ്ത്രക്രിയയെ കുറിച്ച്‌ വെളിപ്പെടുത്തിയത്. ഒരു ജനപ്രതിനിധിക്ക് പോലും പോലീസ് നരനായാട്ടിന് മുന്നില്‍ രക്ഷയില്ലെന്നും എം എല്‍ എ കുറിച്ചു.

പോലീസ് ഷാഫിയെ തിരഞ്ഞ് പിടിച്ച്‌ ആക്രമിക്കുകയായിരുന്നു എന്നാണ് ദൃസാക്ഷികള്‍ പറഞ്ഞതെന്ന് ടി സിദിഖ് വ്യക്തമാക്കി. പോലീസിനെ എല്ലാ കാലത്തും നിയന്ത്രിക്കുന്നത് പിണറായി ആയിരിക്കില്ലെന്ന് പോലീസിനെയും അവരെ പറഞ്ഞ് വിട്ടവരേയും ഓർമിപ്പിക്കുന്നുവെന്നും സിദിഖ് കൂട്ടിച്ചേർത്തു.

ഷാഫിയുടെ മൂക്കിന്റെ എല്ലിന് പൊട്ടലുണ്ടെന്നാണ് കോഴിക്കോട് ഡി സി സി പ്രസിഡന്‍റ് പ്രവീണ്‍ കുമാർ പറഞ്ഞത്. സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് മൂക്കിന്റെ പൊട്ടല്‍ കണ്ടെത്തിയത്. പിന്നാലെയാണ് അടിയന്തിര ശാസ്ത്രക്രിയക്ക് വിധേയനാക്കിയത്. ഷാഫിക്ക് 5 ദിവസത്തെ വിശ്രമം വേണമെന്ന് ഡോക്ട‍ർമാർ അറിയിച്ചു.