തിരുവനന്തപുരം - ഒരുവാതിൽ കോട്ട റസിഡൻ്റസ് അസ്സോസിയേഷൻ, കഴിഞ്ഞ 16 വർഷം തുടർച്ചയായി തിരുവനന്തപുരത്ത് ഗവൺമെൻ്റ് ആശുപത്രികളിലെ വിശക്കുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യമായി അന്നം എത്തിക്കുന്ന ഹൃദയാലൂ എന്നു വിളിക്കുന്ന പേട്ട ആനയറ സ്വദേശി പരസ്സാഹായം റ്റി.എസ് അനിൽ കുമാറിന് ആദരവ് നൽകി. ഒരു വാതിൽകോട്ട എസ്. എൻ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ അസ്സോസ്സിയേഷൻ പ്രസിഡൻ്റ് ജി. ശശിധരൻ മെമൻ്റോയും പൊന്നാടയും നൽകി ആദരിച്ചു. സെക്രട്ടറി എ.എം ഷെറീഫും ഭാരവാഹികളും സന്നി ഹിതരായിരുന്നു.
⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡