
കാഞ്ഞിരപ്പളളി: കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിൻറെ കീഴിൽ സൌജന്യ മൊബൈൽ ഫോണ്‍ സർവ്വീസിംഗ് കോഴ്സ് ആരംഭിച്ചു. പഠിച്ചിറങ്ങുന്ന യുവതീ-യുവാക്കൾക്ക് സർവ്വീസ് സെൻറർ തുടങ്ങുന്നതിനാവശ്യമായ പണം ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിലൂടെ നൽകുമെന്ന് പ്രസിഡൻറ് അജിത രതീഷ് അറിയിച്ചു. മൊബൈൽ ഫോണ്‍ സർവ്വീസിംഗ് പഠനകേന്ദ്രം ഉൽഘാടനം ചെയ്തു സംസാരിക്കുയായിരുന്നു അവർ. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജോളി മടുക്കകുഴി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്ഥിരംസമിതി ചെയർപേഴണ്‍മാരായ ജയശ്രീ ഗോപിദാസ്, ടി.ജെ. മോഹനൻ, ഷക്കീല നസീർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി.എസ്.കൃഷ്ണകുമാർ, സാജന്‍ കുന്നത്ത്, കെ.എസ്. എമേഴ്സണ്‍, പി.കെ.പ്രദീപ്, മാഗി ജോസഫ്, രത്നമ്മ രവീന്ദ്രൻ, ജൂബി അഷ്റഫ്, അനു ഷിജു, ഡാനി ജോസ്, ബി.ഡി.ഒ. സജീഷ് എസ്. താലൂക്ക് വ്യവസായ വികസന ഓഫീസർ കെ.കെ. ഫൈസൽ, തുടങ്ങിയവർ പ്രസംഗിച്ചു. 40 ദിവസത്തെ പഠനക്ലാസ്സാണ് ഇവിടെ നടക്കുന്നത്. കൊല്ലം എഞ്ചിനീയറിംഗ് കോളേജിൽ നിന്നും വിദഗ്ദ ടീമാണ് ക്ലാസ്സുകൾ നയിക്കുന്നത്. 25 യുവതീയുവാക്കളാണ് കോഴ്സിൽ പങ്കെടുക്കുന്നത്. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ഗവ. അംഗീകൃത സർട്ടിഫിക്കറ്റും നൽകുമെന്ന് ബ്ലോക്ക് പഞ്ചായത്ത് അധികൃതർ അറിയിച്ചു,