രാജാക്കാട് : ഇടമറ്റത്തിന് സമീപം നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞു ഒരാൾക്ക് ദാരുണാന്ത്യം. വാഴക്കുളം സ്വദേശിയും ഡ്രൈവറുമായ ആന്റോ ആണ് മരിച്ചത്.
പണിക്കൻകുടിയിൽ കല്യാണത്തിൻ പങ്കെടുത്തശേഷം മൂന്നാർ സന്ദർശിക്കാൻ രാജാക്കാട് വഴി പോകുന്നതിനിടെ ഇടമറ്റത്തിന് സമീപം കാർ മറിയുകയായിരുന്നു..
നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയ ശേഷം പരിക്കേറ്റവരെ രാജാക്കാട് ഉള്ള സ്വകാര്യ ആശുപത്രിയിൽ പ്രേവേശിപ്പിച്ചു. എന്നാൽ ആന്റോയുടെ ജീവൻ രക്ഷിക്കാൻ ആയില്ല.
കൂടെ ഉണ്ടായിരുന്ന 4 പേര് ബന്ധുക്കൾ ആണ്. പരിക്കേറ്റവരെ വിദഗ്ധ ചികിത്സക്കായി രാജഗിരി ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തിൽ വാഹനം പൂർണ്ണമായും തകർന്നു.. രാജാക്കാട് പോലീസ് മേൽ നടപടി സ്വീകരിച്ചു.*
