*the News malayalam updates* *ഓസ്ട്രേലിയന്‍ ലോകമത പാര്‍ലമെന്‍റ് : ശിവഗിരി സംഘം യാത്ര തിരിച്ചു. ശിവഗിരി : ഓസ്ട്രേലിയയിലെ വിക്ടോറിയന്‍ പാര്‍ലമെന്‍റില്‍ നാളെ നടക്കുന്ന ലോകമത പാര്‍ലമെന്‍റില്‍ പങ്കെടുക്കുന്നതിനുള്ള ശിവഗിരി മഠത്തിലെ സന്യാസി സംഘം ഇന്നലെ യാത്ര തിരിച്ചു*

Hot Widget

Type Here to Get Search Results !

*the News malayalam updates* *ഓസ്ട്രേലിയന്‍ ലോകമത പാര്‍ലമെന്‍റ് : ശിവഗിരി സംഘം യാത്ര തിരിച്ചു. ശിവഗിരി : ഓസ്ട്രേലിയയിലെ വിക്ടോറിയന്‍ പാര്‍ലമെന്‍റില്‍ നാളെ നടക്കുന്ന ലോകമത പാര്‍ലമെന്‍റില്‍ പങ്കെടുക്കുന്നതിനുള്ള ശിവഗിരി മഠത്തിലെ സന്യാസി സംഘം ഇന്നലെ യാത്ര തിരിച്ചു*

ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി, ജനറല്‍സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി , മുന്‍ ജനറല്‍ സെക്രട്ടറി ഋതംഭരാനന്ദ സ്വാമി, മുന്‍ ട്രഷറര്‍ വിശാലാനന്ദ സ്വാമി, ആലുവ അദ്വൈതാശ്രമം സെക്രട്ടറി ധര്‍മ്മചൈതന്യ സ്വാമി, ഗുരുധര്‍മ്മ പ്രചരണസഭാ സെക്രട്ടറി അസംഗാനന്ദഗിരി സ്വാമി, സഭ ജോയിന്‍റ് സെക്രട്ടറി വീരേശ്വരാനന്ദ സ്വാമി തുടങ്ങിയവര്‍ക്കൊപ്പം മങ്ങാട് ബാലചന്ദ്രന്‍, സജീവന്‍ ശാന്തി, പി. എസ്.ബാബുറാം , അജയകുമാര്‍.എസ്. കരുനാഗപ്പള്ളി എന്നിവരും സ്വാമിമാര്‍ക്കൊപ്പം പുറപ്പെട്ടു. കെ. ജി. ബാബുരാജന്‍ ബഹറിന്‍, കെ. മുരളീധരന്‍ (മുരളിയാ) അബുദാബി, ഡോ.എ.വി അനൂപ് (മെഡിമിക്സ)് കെ.ആര്‍. മനോജ് (ഡല്‍ഹി), ഡോ. സുരേഷ്കുമാര്‍ മധുസൂദനന്‍ മുംബൈ, ഗോകുലം ഗോപാലന്‍, സാജന്‍ പെരിങ്ങോട്ടുകര, അമ്പലത്തറ രാജന്‍, ഡോ. സിദ്ദിഖ് അഹമ്മദ് ഹാജി, ചാണ്ടി ഉമ്മന്‍ എംഎല്‍.എ തുടങ്ങിയവരും സമ്മേളനത്തില്‍ പങ്കെടുക്കും. മതപാര്‍ലമെന്‍റിനെ തുടര്‍ന്ന് ആസ്ട്രേലിയയിലെ വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളെ കേന്ദ്രീകരിച്ച് സത്സംഗവും പ്രഭാഷണങ്ങളും നടക്കും. സച്ചിദാനന്ദസ്വാമി തയ്യാറാക്കിയ ശ്രീനാരായണ ഗുരൂസ് വിഷന്‍ ഓഫ് യൂണിവേഴ്സല്‍ ബ്രതര്‍ഹുഡ്, ശ്രീനാരായണ ഗുരു  ദി പ്രോഫെറ്റ് ഓഫ് ദി പീസ് എന്നീ ഗ്രന്ഥങ്ങള്‍ സമ്മേളനത്തില്‍ പ്രകാശനം ചെയ്യും.