ഏറ്റുമാനൂർ തവളക്കുഴി തങ്കഭവനിൽ (ശ്രീശൈലം) കെ. എൻ. അപ്പുക്കുട്ടൻ (97) അന്തരിച്ചു.
ആലപ്പുഴയിലെ പ്രസിദ്ധ ചലച്ചിത്രനിർമാണ - വിതരണസ്ഥാപനങ്ങളായിരുന്ന 'ഉദയ', 'നവോദയ' സ്റ്റുഡിയോകളിൽ സൗണ്ട് എൻജിനീയറായിരുന്നു.
വടക്കൻ പാട്ടുകളെ ആധാരമാക്കിയവ ഉൾപ്പെടെ ഒട്ടേറെ ചലച്ചിത്രങ്ങളുടെ ശബ്ദലേഖനം നടത്തിയിട്ടുണ്ട്.
ഭാര്യ പറവൂർ നെല്ലാടത്ത് കുടുംബാംഗം ഓമനക്കുട്ടിയമ്മ.
മക്കൾ: ഉല്ലാസ് കുമാർ, ഷാജി, ബിന്ദു, ബിജി.
മരുമക്കൾ : സിന്ധു ഉല്ലാസ്, ബിന്ദു ഷാജി, ശ്രീകുമാർ, അനിത ബിജി.
സംസ്കാരം 26/10/25 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഏറ്റുമാനൂർ എൻഎസ്എസ് ശ്മശാനത്തിൽ.
