ഇടുക്കി രാജമുടിയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 13 ലിറ്റർ ചാരായവുമായി ബിജു(53 വയസ്) എന്നയാളെ അറസ്റ്റ് ചെയ്തു. വീട്ടിൽ ചാരായം നിർമ്മിച്ച് കാറിൽ കൊണ്ട് നടന്ന് വിൽപ്പന നടത്തുന്നതായിരുന്നു പ്രതിയുടെ രീതി. തങ്കമണി എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ രാഹുൽ ജോൺ, പ്രിവന്റീവ് ഓഫീസർമാരായ ജയൻ.പി.ജോൺ, പ്രിൻസ് എബ്രഹാം, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ ജിൻസൺ.സി.എൻ, ജോഫിൻ ജോൺ, ബിനു ജോസഫ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഷീന തോമസ്, സിവിൽ എക്സൈസ് ഓഫീസർ ആനന്ദ് വിജയൻ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ബിലേഷ് എന്നിവരടങ്ങിയ സംഘമാണ് കേസ് കണ്ടെടുത്തത്.
