ഇന്നലെ രാത്രി 10 മണിയോടെ ചങ്ങനാശ്ശേരിയിലെ വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുത്ത ഇദ്ദേഹത്തെ തിരുവനന്തപുരത്ത് എത്തിച്ചു ചോദ്യം ചെയ്യുകയാണ്. നേരത്തെ അറസ്റ്റിലായ ഉണ്ണികൃഷ്ണ പോറ്റിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുരാരിയെ കസ്റ്റഡിയിൽ എടുത്തത്. ഇയ്യാളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും.
> acvnews
ദ്വാരപാക ശില്‍പ പാളികളും കട്ടിളയും കടത്തിയ കേസുകളില്‍ ഇയാള്‍ പ്രതിയാണ്. നിലവില്‍ മുരാരി ബാബു സസ്പെൻഷനിലാണ്.
വിവിധ ക്ഷേത്രോത്സവങ്ങളിൽ ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ടും ആക്ഷേപമുണ്ട്. ആനയെ എഴുന്നള്ളിക്കാന്‍ സ്‌പോണ്‍സര്‍മാരില്‍നിന്ന് വലിയ ഏക്കത്തുക വാങ്ങിയെന്നാണ് ആക്ഷേപം. പക്ഷേ, ഉടമകള്‍ക്ക് നാമമാത്രമായ തുകയേ കൊടുത്തുള്ളൂ എന്നാണ് റിപ്പോർട്ട്.
*the News malayalam updates* *സ്വർണ്ണക്കൊള്ള: മുരാരി ബാബു കസ്റ്റഡിയിൽ* ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തു.
ഒക്ടോബർ 23, 2025
news malayalam