രാജസ്ഥാൻ - രാജസ്ഥാനിൽ ഓടികൊണ്ടിരുന്ന ബസ്സിന് തീ പിടിച്ച് 20 പേർക്ക് വെന്ത്മരിക്കുകയും 16 പേർക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു. രാജസ്ഥാനിലെ ജയ്സാൽമറിൽ നിന്നും ജോഡ്പൂരിലേക്ക് പോയ ബസ്സിന് തയത്ത് ഗ്രാമത്തിന് സമീപം വച്ചാണ് തീ പിടിച്ചത്. ഇന്ന് 3.30 തോടെയാണ് സംഭവം നടന്നത്. പ്രാഥമികമായ റിപ്പോർട്ടുകൾ പ്രകാരം ഷോർട്ട് സർക്യൂട്ട് ആണ് തീ പിടുത്തത്തിൽ കാരണമായത്. പരുക്കേറ്റവരെ ജയ്സാൽമറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സകൾക്കായി ജോധ്പൂരിലേക്ക് മാറ്റി. മരിച്ചവരുടെ മൃതദ്ദേഹങ്ങൾ തിരിച്ചറിയുന്നതിനായി ഡി എൻ എ ടെസ്റ്റിംഗ് ഉൾപ്പടെയുള്ള നടപടികൾ ആരംഭിച്ചു.
*the News malayalam updates* *രാജസ്ഥാനിൽ ഓടുന്ന ബസ്സിന് തീ പിടിച്ച് 20 പേർ വെന്തുമരിച്ചു*
ഒക്ടോബർ 15, 2025
news malayalam