ക്ഷേമ പെൻഷൻ കുടിശ്ശിക വന്നപ്പോൾ അടിമാലിയിൽ കോൺഗ്രസിന് വേണ്ടി പ്രതീകാത്മകമായി ചട്ടിയും എടുത്ത് സമരത്തിനിറങ്ങിയ രണ്ട് അമ്മമാരിൽ ഒരാളായിരുന്നു അന്നക്കുട്ടിയമ്മയും . യഥാർത്ഥത്തിൽ പെൻഷനെ മാത്രം ആശ്രയിച്ച് ജീവിച്ചു പോന്ന വയോധികയായിരുന്നു . എന്നാൽ കൂടെ ഉണ്ടായിരുന്ന മറിയക്കുട്ടി വിദേശത്ത് പോയ മകളുടെ വീട്ടിൽ പെൻഷനെ ഒന്നും ആശ്രയിക്കേണ്ട കാര്യമില്ലാതെ തന്നെ സുഭിക്ഷമായി ജീവിച്ചു പോന്ന കോൺഗ്രസ് പ്രവർത്തകയായിരുന്നു.
ചട്ടി സമരം വീഡിയോ വൈറലായി.. മാർക്കറ്റിംഗ് മൂല്യം തിരിച്ചറിഞ്ഞ മാധ്യമങ്ങൾ മത്സരിച്ച് ഏറ്റെടുത്തു. പട്ടിണി അറിഞ്ഞിട്ടില്ലത്ത മറിയാമ്മ ചേച്ചി ഓരോ മാധ്യമങ്ങൾക്ക് മുമ്പിലും അവർക്ക് എന്താണോ വേണ്ടത് അതുപോലെ കെട്ടിയാടി.. നെഞ്ചത്തടിച്ച് പതംചൊല്ലി പൊട്ടിക്കരഞ്ഞു.. പിണറായി വിരുദ്ധ വാർത്തക്ക് നല്ല റീച്ചുള്ള ചാനലുകൾക്ക് മുമ്പ് പിണറായിയുടെ അച്ഛൻറെ വല്യച്ഛനെ വരെ തെറി വിളിച്ചു.. എല്ലാറ്റിനും മില്യൺ വ്യൂവേഴ്സ്..!!
ചട്ടി മറിയക്ക് കേരളമാകെ വമ്പൻ സ്വീകരണങ്ങൾ, സഹായങ്ങൾ, ചേർത്തുപിടിക്കാൻ കോൺഗ്രസ് ബിജെപി മത്സരം ,, ഉദ്ഘാടനങ്ങൾ..
പിണറായി സർക്കാരിനെതിരായ ദരിദ്രരുടെ ഒരു പ്രതീകമാക്കി ചട്ടി മറിയയെ മാധ്യമങ്ങളും പ്രതിപക്ഷവും കെട്ടിപ്പടുത്തുയർത്തി.. മറിയാമ്മ കോൺഗ്രസ് വേദികളിൽ നിന്നും ബിജെപി വേദികളിലേക്ക് മാറിമാറി യാത്ര ചെയ്തു. എല്ലായിടത്തും ഹൈലൈറ്റ് മുണ്ടയിൽ കോരന്റെ തന്തക്ക് വിളിക്കൽ ആയിരുന്നു.
അപ്പോഴും സഹപ്രവർത്തകയായ അന്നക്കുട്ടിയമ്മ സ്വന്തം വീടിനുള്ളിൽ ഒതുങ്ങിക്കൂടി. ആ മാസത്തിൽ തന്നെ സർക്കാർ രണ്ടുമാസത്തെ ക്ഷേമ പെൻഷൻ ഒന്നിച്ചു നൽകിയിരുന്നു. പട്ടിണിയുടെ വിലയറിയുന്ന ഈ അമ്മ അതുകൊണ്ടുതന്നെ തൃപ്തിയായിരുന്നു.. കഴിഞ്ഞ ഏഴ് വർഷവും മുടക്കം ഇല്ലാതെ പെൻഷൻ തന്ന സർക്കാറിനെയും മുഖ്യമന്ത്രിയെയും മറ്റുള്ളവർക്ക് വേണ്ടി തെറിവിളിക്കാൻ അന്നക്കുട്ടിയമ്മ തയ്യാറായില്ല.. .
ചട്ടി മറിയാമ്മക്ക് ലക്ഷങ്ങൾ പിരിച്ച് പുത്തൻ ഒരു വീട്, സർക്കാർ പെൻഷന് പുറമെ എല്ലാമാസവും ഊള ഗോപിയുടെ വക മറ്റൊരു പെൻഷൻ.. പിണറായിയെ തെറിവിളിക്കാൻ ക്ഷണിച്ചു വരുത്തുന്ന യോഗങ്ങളിൽ നിന്നെല്ലാം പതിനായിരങ്ങൾ വേറെ.. വെറുതെ പണം കിട്ടി ശീലിച്ച മറിയാമ്മ ഒടുവിൽ വീട് കൊടുത്തവരെ വരെ തെറിവിളിച്ചു പുതിയ മേച്ചിൽ പുറങ്ങൾ തേടി നടന്നു.. അന്നക്കുട്ടിയമ്മക്ക് മരണം വരെ ഉണ്ടായിരുന്നത് ഈ ക്ഷേമ പെൻഷൻ മാത്രം.. വീടോ സമ്മാനങ്ങളോ ഒന്നും പൊന്നമ്മയെ തേടി എത്തിയില്ല. ഇവരാരും തിരിഞ്ഞു നോക്കിയില്ല.
ഇന്ന് അന്നക്കുട്ടിയമ്മ വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ മരണപ്പെട്ടിരിക്കുന്നു.
ക്ഷേമ പെൻഷൻ വകയിൽ ഒരു രൂപ പോലും സർക്കാർ ഈ അമ്മ അടക്കമുള്ള 65 ലക്ഷത്തോളം വരുന്ന ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ ഒരാൾക്ക് പോലും ബാധ്യതയില്ല.
കേരളത്തിന് അവകാശപ്പെട്ട ഒന്നര ലക്ഷം കോടിയോളം രൂപ കേന്ദ്രസർക്കാർ നൽകാതിരുന്നിട്ടും ചേർത്തുപിടിക്കേണ്ട വരെ എല്ലാം മാറോട് ചേർത്തുപിടിച്ചു തന്നെയാണ് ഈ സർക്കാർ അവസാന വർഷത്തിലേക്ക് കടക്കുന്നത്.
ആദരാഞ്ജലികൾ