കുന്നത്തുനാട് എക്സൈസും എൻ സി ബിയും ചേർന്നു നടത്തിയ പരിശോധനയിൽ കുന്നത്തുനാട് താലൂക്ക് മാറമ്പിള്ളി വില്ലേജ് കണ്ടന്തറ ബംഗാൾ കോളനിയിൽ നിന്നും 66.300 ഹെറോയിൻ കൈവശം വെച്ച കുറ്റത്തിന് ബംഗാൾ കോളനിയിൽ താമസിക്കുന്ന കാരോത്തുകുടി വീട്ടിൽ സലീന അലിയാർ (52) എന്ന യുവതിയെ എൻഡിപിഎസ് വകുപ്പു പ്രകാരം അറസ്റ്റ് ചെയ്തു. വീടിനുള്ളിൽ ഹെറോയിൻ ചെറു ഡപ്പകളിൽ നിറക്കുന്ന സമയത്തായിരുന്നു പ്രതി അറസ്റ്റിൽ ആയത്. അതിഥി തൊഴിലാളികളെ വച്ചുകൊണ്ട് അസാമിൽ നിന്നും ബോക്സ് കണക്കിന് ഹെറോയിൻ പെരുമ്പാവൂർ ഉള്ള തന്റെ വീട്ടിലെത്തിച്ച് ചെറു ഡപ്പകളിൽ ആക്കി അതിഥി തൊഴിലാളികളെ കൊണ്ട് തന്നെ വിൽപ്പന നടത്തിച്ച് വരികയായിരുന്നു പ്രതി. പോലീസിനും എക്സൈസും വിവരം കൊടുക്കുന്ന ആള് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് അതിഥി തൊഴിലാളിക്ക് ഇടയിൽ സലീന കച്ചവടം നടത്തി വന്നിരുന്നത്. ഹെറോയിൻ വില്പന നടത്തി കിട്ടിയ 933400 രൂപയും രണ്ട് മൊബൈൽ ഫോണും
നോട്ടെണ്ണുന്ന മെഷീനും പ്രതിയുടെ പക്കൽ നിന്നും പിടിച്ചെടുത്തു. തുടർനടപടികൾക്കായി പ്രതിയെ കോടതി കോടതിയിൽ ഹാജരാക്കും.
