ഡൽഹി വിഗ്യാൻ ഭവനിൽ നടന്ന ചടങ്ങിലാണ് മലയാള സിനിമയുടെ അഭിമാനമായി നടൻ മോഹന്‍ലാല്‍ പുരസ്‌കാരം ഏറ്റുവാങ്ങിയത്.
71-ാം മത് ദേശീയ ചലച്ചിത്ര പുരസ്കാര ദാന ചടങ്ങിനൊപ്പമാണ് ചലച്ചിത്ര മേഖലയിലെ പരമോന്നത ബഹുമതിയായ ദാദ സാഹെബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിന് സമ്മാനിച്ചത്.
കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് പ്രത്യേക അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് വേദിയിൽ സംസാരിച്ചതും മലയാളത്തിന് അഭിമാനമായി. ഇന്ന് ഏറ്റവും വലിയ കൈയടി കൊടുക്കേണ്ടത് മോഹൻലാലിനാണെന്നും, സിനിമയ്ക്ക് മാത്രമല്ല, രാജ്യത്തിനും, ഒപ്പം എല്ലാ മേഖലയിലും അദ്ദേഹം പ്രതീകമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു മോഹന്‍ലാലിനെ വേദിയിലേക്ക് ക്ഷണിച്ചത്.
നിറഞ്ഞ കൈയടിയും ഈ സമയം സദസ്സിലുണ്ടായി.
ഭമോഹൻലാലിനൊപ്പം ഭാര്യ സുചിത്രയും ചടങ്ങിനെത്തിയിരുന്നു.
ഇവർക്ക് സമീപമായിരുന്നു
ബോളിവുഡ് താരം ഷാരുഖ് ഖാനും ഇരിപ്പിടം.
ഈ സമയം മോഹൻലാലിനും, സുചിത്ര മോഹൻലാലിനുമായി കസേര ഒരുക്കിക്കൊടുത്ത് കൊണ്ട് ഷാരൂഖ് ഖാൻ കാണിച്ച ആദരപൂർവ്വമായ പ്രവൃത്തി ശ്രദ്ധ നേടി.
പുരസ്ക്കാരം, മലയാള സിനിമയ്ക്കും അതിന്റെ പൈതൃകത്തിനും വേണ്ടി സമർപ്പിച്ചുകൊണ്ടാണ് മറുപടി പ്രസംഗത്തിൽ മോഹൻലാൽ സംസാരിച്ചു.