സാധാരണക്കാർക്കും സഹകാരികൾക്കും ഓണക്കാലത്ത് ആശ്വാസം നൽകുന്നതിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി സെൻട്രൽ സർവീസ് സഹകരണ ബാങ്ക് സബ്സിഡി നിരക്കിലുള്ള പല വ്യജ്ഞന കിറ്റും പച്ചക്കറി വിഭവങ്ങളും അടങ്ങുന്ന വിപണി ഇന്നുമുതൽ ഒരാഴ്ച കാലത്തേക്ക് പേട്ടക്കവലയിൽ ആരംഭിച്ചു . ഡയറക്ടർ ബോർഡ് അംഗം ശ്രീമതി.നെസീമ ഹാരിസിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബാങ്ക് പ്രസിഡൻ്റ് ശ്രീ. സുനിൽ തേനംമാക്കൽ ഉദ്ഘാടനം ചെയ്തു ലീഗൽ അഡ്വൈസർ പി.ജിരാജ് ആദ്യവില്പന നടത്തി സെക്രട്ടറി പി കെ സൗദ , മുൻ ബാങ്ക് പ്രസിഡൻ്റ് ശ്രീ.സക്കീർ കട്ടുപ്പാറ ഡയറക്ടർ ബോർഡ് അംഗങ്ങളായ നിബു ഷൗക്കത്ത് ,അൻവർഷാ കോന്നാട്ടുപറമ്പിൽ , നായിഫ് ഫൈസി , എം പി . രാജു , അജുമൽ പാറക്കൽ, അൻഷു മോൻ, സിജാ സക്കീർ , സിൻഷാ അഷറഫ് , ഷിഹാർ കണ്ടത്തിൽ, ഒ എം ഷാജി ,റഹ്മത്തുള്ള കോട്ടവാതുക്കൽ ,നൗഷാദ് ഹസൻ , സിമി പി ആർ , എം എസ് ഇസ്മായിൽ , ഹരി, റ്റി.എ ഷഹാസ് സജി, തുടങ്ങിയവർ സംസാരിച്ചു
*the News malayalam updates* *കാഞ്ഞിരപ്പള്ളി സെൻട്രൽ സർവ്വീസ് സഹകരണ ബാങ്കിൽ ഓണം വിപണി ആരംഭിച്ചു.*
സെപ്റ്റംബർ 01, 2025
news malayalam