ഒരു സ്ഥലത്തെ ഈ രണ്ട് അസോസിയേഷനുകളും വ്യത്യസ്തമായാണ് മുൻ കാലങ്ങളിൽ ഓണാഘോഷമുൾപ്പെടെയുള്ള മറ്റ് പരിപാടികൾ സംഘടിപ്പിച്ചിരുന്നത്.ദൈവത്തിൻ്റെ സ്വന്തം നാട് പ്രളയക്കെടുതിയിൽ വലഞ്ഞപ്പോൾ സ്വന്തം നാട്ടിലെ സഹോദരങ്ങൾക്ക് തണലേകുവാനാണ് ഭിന്നതകൾ മറന്ന് MKC യും KMAയും കൈകൾ കോർത്തത്. തുടർന്ന് ഓണം,ക്രിസ്തുമസ്, സ്പോർട്സ് ഡേ തുടങ്ങിയ പരിപാടികൾ രണ്ടു സംഘടനകളും ഒത്തു ചേർന്നാണ് നടത്തി വരുന്നത്.
മെഡ്‌വേയിലെ ജില്ലിംഗ്ഹാമിൽ തന്നെ തയ്യാർ ചെയ്യുന്ന ഓണ സദ്യ, 24 വനിതകൾ ഒത്തുചേരുന്ന മെഗാ തിരുവാതിര, ദക്ഷിണ UK യുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന വിവിധ നൃത്ത പ്രകടനങ്ങൾ,മെഡ്വേ മങ്കമാരുടെ നാടൻ പാട്ട് നൃത്തം,ukയിൽ തരംഗം സൃഷ്ടിച്ച കലാകാരൻ ആംബ്രോയുടെ സംഗീത - നൃത്ത - DJ പരിപാടി, പുലികളിയും മാവേലിമന്നന് വരവേൽപ്പും തുടങ്ങിയ പരിപാടികൾ മെഡ് വേ മലയാളികളുടെ ഓണാഘോഷത്തിന് മാറ്റു കൂട്ടും.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
07578486841, 07940409924, 07915656907