കോട്ടയത്ത് പുതുതായി ചുമതലയേറ്റ ജില്ലാ കളക്ടറെ, കോട്ടയം മത്സര വള്ളംകളിക്കുവേണ്ടി മുഖ്യ സംഘടകരായ കോട്ടയം വെസ്റ്റ് ക്ലബ്ബ് ഭാരവാഹികൾ ബോക്കെ നൽകി സ്വീകരിച്ചു.
കളക്ടറുടെ ചേമ്പറിൽ വെച്ച് നടന്ന ചടങ്ങിൽ ക്ലബ്ബ് പ്രസിഡന്റ് സാജൻ. പി. ജേക്കബ്, സെക്രട്ടറി കെ. ജി. കുരിയച്ചൻ, ചീഫ് കോ -ഓർഡിനേറ്റേഴ്സ് കെ. ജെ. ജേക്കബ്, പ്രൊഫ. കെ. സി. ജോർജ്, കോ - ഓർഡിനേറ്റേഴ്‌സ് ലിയോ മാത്യു, സുനിൽ എബ്രഹാം, ട്രഷറർ രാജേഷ് കുമാർ, ഷെറിൻ ജോൺ എന്നിവർ പങ്കെടുത്തു.
വള്ളംകളിയുടെ തീയതി സി. ബി. എൽ സമിതിയുടെ അറിയിപ്പിനെ തുടർന്ന് അറിയിക്കുമെന്ന് സംഘടകരായ കോട്ടയം വെസ്റ്റ് ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു.