കാഞ്ഞിരപ്പള്ളി - കാഞ്ഞിരപ്പള്ളി പാറത്തോട് ഇടക്കുന്നം റോഡിൽ താമരപ്പടി ഭാഗത്ത് റോഡരകിലുള്ള ഭവനം കുത്തി തുറന്ന് മോഷണം നടത്തിയ പ്രതി കാഞ്ഞിരപ്പള്ളി പോലീസ് പിടിയിൽ. രണ്ടാഴ്ച മുമ്പാണ് പാറത്തോട് - ഇടക്കുന്നം റോഡരികിൽ താമരപ്പടി ഭാഗത്ത് റോഡരകിലുള്ള വീട്ടിലാണ് മോഷണം നടന്നത്. കൊല്ലം കൊട്ടാരക്കര സ്വദേശി അഭിവിഹർ ഹൗസിലെ സുനിൽ രാജ് (32) ആണ് അറസ്റ്റിലായത്. വീടിൻ്റെ അടുക്കള വാതിൽ ചവിട്ടി തുറന്ന് വീടിനുള്ളിൽ കയറി അലമാരിയിലെ ലോക്കറിനുള്ളിൽ സൂക്ഷിച്ചിരുന്ന 18 ഗ്രാം തൂക്കം വരുന്നതുമായ സ്വർണ്ണമാല മോഷ്ടിക്കുകയാണുണ്ടായത്. ഈ സംഭവത്തിലെ പരാതിക്കാരായ ഭാര്യയും ഭർത്താവും താമരപ്പടി ഭാഗത്തുള്ള പുതുമന ജെസ്വിൻ എന്നയാളുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്നവരാണ്. കേസെടുത്ത കാഞ്ഞിരപ്പള്ളി പോലീസ് സംഭവ സമയം ആ പ്രദേശത്തു കൂടി ഓവർകോട്ട് ധരിച്ച് ബൈക്കിൽ പോയ ഒരാളുടെ ദൃശ്യം മാത്രമാണ് ലഭ്യമായത്. ഇതിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് ഐ പി എസിൻ്റെ നിർദ്ദേശ പ്രകാരം പോലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണങ്ങളുടെ ഫലമായി , അടിമാലി ടൗണിലെ ഒരു ലോഡ്ജിൽ ഒളിച്ചു താമസിക്കുകയായിരുന്ന പ്രതിയെ ഇന്നലെ പിടികൂടി അറസ്റ്റുചെയ്യുകയായിരുന്നു. കാഞ്ഞിരപ്പള്ളി എസ് എച്ച് ഒ ശ്യാംകുമാറിൻ്റെ നേതൃത്വത്തിൽ എസ് ഐ സുനേഖ് , സീനിയർ സി പി ഒ വിനീത്, സി പി ഒ മാരായ എം.വി. സുജിത്, ജോസ് ജോസ്, വൈശാഖ് വിമൽ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വിവിധ സ്റ്റേഷനുകളിൽ 24 -ൽ പരം മോഷണ കേസ്സുകളിൽ പ്രതിയാണ് ഇയാൾ ബൈക്കിൽ കറങ്ങി നടന്നാണ് ഇയാൾ മോഷണം നടത്തിയിരുന്നത്.