*The NewsMalayalam updates* *കാതൽ പ്രാതൽ നാലാം വർഷത്തിലേക്ക്*

Hot Widget

Type Here to Get Search Results !

*The NewsMalayalam updates* *കാതൽ പ്രാതൽ നാലാം വർഷത്തിലേക്ക്*


 





കുന്നുംഭാഗം :- കാഞ്ഞിരപ്പള്ളി ഗവൺമെന്റ് സ്കൂളിൽ വാർഡ് മെമ്പർ ആന്റണി മാർട്ടിൻ മുൻകൈ എടുത്തു നടപ്പിലാക്കിയ കാതൽ പ്രാതൽ പ്രഭാത ഭക്ഷണ പരിപാടി മൂന്നുവർഷം പൂർത്തിയാക്കി. നാലാം വർഷത്തിലെ കാതൽ പ്രാതൽ പദ്ധതി ഉദ്ഘാടനം ഗവൺമെന്റ് ചീഫ് വിപ്പ് ഡോക്ടർ എൻ ജയരാജ് നിർവഹിച്ചു. വിവിധ കാരണങ്ങളാൽ പ്രഭാത ഭക്ഷണം ഒഴിവാക്കി വരുന്ന കുട്ടികൾക്ക് കാതൽ പ്രാതൽ പരിപാടി വലിയ ആശ്വാസവും മാതൃകാപരവും ആണെന്ന് ഡോക്ടർ എൻ ജയരാജ് അഭിപ്രായപ്പെട്ടു. കുന്നുംഭാഗത്തെ സുമനസ്സുകളുടെ സഹായത്താൽ ആണ് പോഷകസമൃദ്ധ പ്രഭാതഭക്ഷണ പരിപാടി മുന്നോട്ട് പോകുന്നത്. കഴിഞ്ഞവർഷം ഗവൺമെന്റ് എൽപി സ്കൂളുകളിൽ ചിറക്കടവ് ഗ്രാമപഞ്ചായത്ത് കാതൽ പ്രാതൽ  പദ്ധതി ഏറ്റെടുത്ത് നടപ്പിലാക്കിയിരുന്നു. കുന്നും ഭാഗം ഗവൺമെന്റ് സ്കൂളിൽ

 എൽ പി യു പി ഹൈസ്കൂൾ വിഭാഗങ്ങളിലെ കുട്ടികൾക്ക് എല്ലാദിവസവും പ്രഭാതഭക്ഷണം നൽകുന്നുണ്ട്. സ്കൂളിൽ അനുവദിച്ച റെഡ് ക്രോസ് യൂണിറ്റിന്റെ ഉദ്ഘാടനവും ചീഫ് വിപ് നിർവഹിച്ചുചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി ആർ ശ്രീകുമാർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ടി എൻ ഗിരീഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബി രവീന്ദ്രൻ നായർ, ചിറക്കടവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സതി സുരേന്ദ്രൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുമേഷ് ആൻഡ്രൂസ്, പഞ്ചായത്ത് അംഗങ്ങളായ കെഎ എബ്രഹാം, ഷാക്കി സജീവ്, ബി ആർ സി ബി പി സി അജാസ് വാരിക്കാടൻ, ഗവൺമെന്റ് ഹൈസ്കൂൾ എച്ച് എം സാമിനാഥൻ, എൽ പി സ്കൂൾ എച്ച് എം ആച്ചിയമ്മ ടീച്ചർ, റെഡ് ക്രോസ് യൂണിറ്റ് ഓഫീസർ സിജിമോൾ എൻ എം,വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് റെജി കാവുങ്കൽ, കെ ബാലചന്ദ്രൻ വി എൻ കരുണാകരൻ മധുസൂദനൻ നായർ എന്നിവർ പ്രസംഗിച്ചു.