*The NewsMalayalam updates* *കാഞ്ഞിരപ്പള്ളി സെന്‍റ് ഡോമിനിക്സ് കത്തീഡ്രല്‍ ദ്വിശതാബ്ദി സാംസ്കാരികസമ്മേളനം നടത്തി*

Hot Widget

Type Here to Get Search Results !

*The NewsMalayalam updates* *കാഞ്ഞിരപ്പള്ളി സെന്‍റ് ഡോമിനിക്സ് കത്തീഡ്രല്‍ ദ്വിശതാബ്ദി സാംസ്കാരികസമ്മേളനം നടത്തി*










കാഞ്ഞിരപ്പള്ളി സെന്‍റ് ഡോമിനിക്സ് കത്തീഡ്രല്‍ ദ്വിശതാബ്ദിയോടനുബന്ധിച്ച് നടത്തുന്ന സാംസ്കാരികസമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉൽഘാടനം ചെയ്തു.  രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ വി. കുര്‍ബാനയര്‍പ്പിച്ചു. കത്തീഡ്രല്‍ ഇടവകയില്‍ സേവനം ചെയ്ത വൈദീകര്‍ സഹകാര്‍മ്മികരായിരുന്നു.  മാര്‍ ജോസ് പുളിക്കൻ അധ്യക്ഷനായ. ആന്‍റോ ആന്‍റണി എം.പി., ഡോ. എന്‍ ജയരാജ് എം.എല്‍.എ, പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആര്‍. തങ്കപ്പന്‍, നൈനാര്‍പള്ളി ചീഫ് ഇമാം ഡോ: അര്‍ഷാദ് മൗലവി, ഹൈറേഞ്ച് യൂണിയന്‍ സെക്രട്ടറി അഡ്വ. ജീരാജ്, എന്നിവർ സംസാരിച്ചു. കത്തീഡ്രല്‍ ടീം അവതരിപ്പിക്കുന്ന മഞ്ഞുപെയ്യുന്ന മരുഭൂമി എന്ന സാമൂഹിക സംഗീത നാടകം അവതരിപ്പിച്ചു.
കത്തീഡ്രല്‍ വികാരി റവ.ഫാ. കുര്യന്‍ താമരശ്ശേരി, റവ.ഫാ. ജോസഫ് ആലപ്പാട്ടുകുന്നേല്‍, റവ.ഫാ. തോമസ് മുളങ്ങാശ്ശേരി, കൈക്കാരന്മാരായ കെ.സി. ഡോമിനിക് കരിപ്പാപ്പറമ്പില്‍, അബ്രഹാം കെ. അലക്സ് കൊല്ലംകുളം, റ്റി.സി. ചാക്കോ വാവലുമാക്കല്‍, പി.കെ. കുരുവിള പിണമറുകില്‍, ജനറല്‍ കണ്‍വീനര്‍ സെബാസ്റ്റ്യന്‍ എള്ളൂക്കുന്നേല്‍, പ്രോഗ്രാം കണ്‍വീനര്‍ റെജി കൊച്ചുകരിപ്പാപറമ്പില്‍, വിവിധ കമ്മറ്റി കണ്‍വീനര്‍മാര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നൽകി.