*The NewsMalayalam updates**പുതിയ FIDE വനിതാ ചെസ് ലോകകപ്പ് ചാമ്പ്യനായ ദിവ്യ ദേശമുഖിന് മഹാരാഷ്ട്ര സർക്കാർ 3 കോടി രൂപ പാരിതോഷികം നൽകി. കഴിഞ്ഞദിവസം നാഗ്‌പൂരിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പുരസ്കാരം കൈമാറി.*

Hot Widget

Type Here to Get Search Results !

*The NewsMalayalam updates**പുതിയ FIDE വനിതാ ചെസ് ലോകകപ്പ് ചാമ്പ്യനായ ദിവ്യ ദേശമുഖിന് മഹാരാഷ്ട്ര സർക്കാർ 3 കോടി രൂപ പാരിതോഷികം നൽകി. കഴിഞ്ഞദിവസം നാഗ്‌പൂരിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പുരസ്കാരം കൈമാറി.*

ജൂലൈ 28-ന് ജോർജിയയിലെ ബറ്റുമിയിൽ നടന്ന FIDE വനിതാ ലോകകപ്പിൽ ദിവ്യ ദേശമുഖ് ഇന്ത്യയുടെ തന്നെ കൊനേരു ഹംപിയെ പരാജയപ്പെടുത്തിയായിരുന്നു കിരീടം നേടിയത്. ഈ വിജയത്തിലൂടെ, ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ താരം എന്ന റെക്കോർഡും ദിവ്യ സ്വന്തമാക്കി. കൂടാതെ, ഈ വിജയം ദിവ്യയെ ഗ്രാൻഡ്മാസ്റ്റർ പദവിയിലേക്കും ഉയർത്തി. 2026-ലെ കാൻഡിഡേറ്റ്സ് ടൂർണമെന്റിലേക്ക് യോഗ്യത നേടാനും ഈ വിജയം സഹായകമായി.

മഹാരാഷ്ട്ര സർക്കാരിന്റെയും അവിടുത്തെ ചെസ്സ് അസോസിയേഷന്റെയും പിന്തുണക്ക് ദിവ്യ നന്ദി രേഖപ്പെടുത്തി. യുവപ്രതിഭകളെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി ഫഡ്‌നാവിസ് ചടങ്ങിൽ പറഞ്ഞു.