കാഞ്ഞിരപ്പള്ളി: സാങ്കേതിക വിദ്യകളിലെ ഏറ്റവും പുതിയ സാധ്യതകളെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ ഓഗസ്റ്റ് 04 തിങ്കളാഴ്ച 10.30 ന് ആനക്കല്ല് സെന്റ് ആന്റണിസ് പബ്ലിക് സ്കൂളിൽ "ടെക് ടോക് " പ്രഭാഷണ പരമ്പര ആരംഭിക്കും.
നാനോ ടെക്നോളജിയും ഭാവി സാങ്കേതിക വിദ്യകളും എന്ന വിഷയത്തിൽ പ്രശസ്‌ത ശാസ്ത്രജ്ഞനും, മഹാത്മാഗാന്ധി സർവ്വകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. സാബു തോമസ് മുഖ്യപ്രഭാഷണം നടത്തും.
വിദ്യാർത്ഥികളിൽ ശാസ്ത്രീയാവബോധം സൃഷ്ടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയും, സ്ക്കുളിൻ്റെ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുമാണ് പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് പ്രിൻസിപ്പാൾ ഫാ. ആന്റണി തോക്കനാട്ട് അറിയിച്ചു.