തിങ്കളാഴ്ച 9.30 ന് അന്നമോൾ പഠിച്ചിരുന്ന സെൻ്റ് മേരീസ് സ്‌കൂളിൽ പൊതു ദർശനത്തിനു വയ്ക്കും .അനുസരിച്ച് വീട്ടിൽ എത്തിക്കുന്ന മൃതദേഹം 11.00 മണി മുതൽ പ്രവിത്താനം സെൻ്റ് അഗസ്റ്റിൻ ഫൊറോന പള്ളിയിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് സംസ്‌ക്കാര ശുശ്രൂഷകൾ.ഇടമറുക് സ്വദേശിനി ധന്യ , അന്നമോളുടെ അമ്മ ജോമോൾ എന്നിവരടക്കം പാലാ തൊടുപുഴ റൂട്ടിലെ മുണ്ടങ്കൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്നു പേര് മരിച്ചു. ഇടുക്കി സ്വദേശി 24 വയസ്സുകാരൻ ചന്തൂസ് പെരുമഴയിൽ ഭ്രാന്തമായ വേഗതയിലൊടിച്ച കാർ നിയന്ത്രണം വിട്ട് രണ്ട് സ്‌കൂട്ടറുകളിലിടിച്ചാണ് ദാരുണമായ അപകടം നടന്നത്. കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് ഇയാൾ ഇപ്പോൾ റിമാൻഡിലാണ്
*The NewsMalayalam updates*. *പാലാ മുണ്ടങ്കൽ വാഹനാപകടത്തിൽ മരണമടഞ്ഞ ആറാം ക്ലാസ്സുകാരി അന്നമോളുടെ മൃതസംസ്‌കാരം തിങ്കളാഴ്ച(11 ഓഗസ്റ്റ് 2025) നടക്കും. പാലാ സെൻറ് മേരീസ് സ്കൂൾ വിദ്യാർത്ഥിനിയായിരുന്നു അന്നമോൾ. ഇന്നലെ രാത്രി പ്രാർത്ഥനാശുശ്രൂഷയ്ക്ക് ശേഷം മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.*
ഓഗസ്റ്റ് 09, 2025
news malayalam