റബ്ബര്‍ ടെക്നോളജിയില്‍ എയ്ജല്‍ റബേഴ്സ് ചെങ്കല്ലില്ലും, ഭക്ഷ്യസംസ്കരണ കോഴ്സില്‍ ഫുഡ് ഫെസ്റ്റ് സെന്‍റ് ഡോമെനിക്ക് കോളെജിലും നടത്തപ്പെട്ടു. വിദേശ രാജ്യങ്ങളിലേക്ക് തൊഴില്‍ തേടി പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം പകരുന്ന ന്യൂതന പദ്ധതികള്‍ കേരളത്തില്‍ ആദ്യമായി ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം നടപ്പിലാക്കുന്നതിന് കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്താണ്.പഠനത്തോടപ്പം സംരഭം എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാനാണ് ഇതുപോലെയുളള പദ്ധതികള്‍ കലാലയങ്ങളില്‍ സംഘടിപ്പിക്കുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിത രതീഷ് അഭിപ്രായപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോളി മടുക്കക്കുഴി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ റബ്ബര്‍ ടെക്നോളജിയുടെ പ്രാക്ടീസും, ഭക്ഷ്യസംസ്കരണത്തിന്‍റെ ഫുഡ് ഫെസ്റ്റും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഉല്‍ഘാടനം ചെയ്തു.സെന്‍റ് ഡോമിനിക്ക് കോളെജ് ബര്‍സാര്‍ ഫാദര്‍ മനോജ് പാലക്കുടി, പ്രിന്‍സിപ്പാള്‍ സീമോന്‍, ഇ.ഡി ക്ലബ് കോര്‍ഡിനേറ്റര്‍ റാണി അല്‍ഫോന്‍സ് ജോയല്‍,നിഥിന്‍ ജോയി,ജോജോ ഏറത്ത്, നിത്യയ ക്യഷ്ണന്‍, അജയകുമാര്‍ ബി.പിളള,ദേവിക പി.ആര്‍,അശ്വതി,സുറുമി,അശ്വന്‍ തുടങ്ങിയവര്‍ വിവിധ പരിപാടികള്‍ക്ക് നേത്യത്വം നല്‍കി.