മുണ്ടക്കയം - മുരിക്കുംവയൽ ശ്രീ ശബരീശ കോളേജിൽ കെ എസ് യു യൂണിറ്റ് കമ്മറ്റി രുപികരിച്ചു. അമലേഷ് അധ്യക്ഷ വഹിച്ച യോഗത്തിൽ
കെ.എസ്.യു ജില്ല പ്രസിഡന്റ് കെ എൻ നൈസാം യൂണിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
വർഗ്ഗിയതക്കും, അക്രമത്തിനും എതിരെ പോരാടുന്ന വിദ്യാർത്ഥി പ്രസ്ഥാനം കെഎസ്‍യു ആണെന്നും കേരളത്തിലെ വിദ്യാർത്ഥി കളുടെ അവകാശങ്ങൾ നേടിയെടുക്കുവാനും സംരക്ഷിക്കുവാനും കേരളത്തിൽ ഇന്ന് കെഎസ്‍യു മാത്രമാണുള്ളതെന്നും എസ്എഫ്ഐ വെറും ഭരണ വിലാസം സംഘടനയായി മാറിയെന്നും കെ എൻ നൈസാം പറഞ്ഞു . അമലേഷ് പ്രസിഡൻ്റായും, അൻസിൽ അൻസാരി ജനറൽ സെക്രട്ടറിയായും
പതിന്നാല് അംഗ യൂണിറ്റ് കമ്മറ്റിയെയും യോഗം തിരഞ്ഞെടുത്തു
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ എസ് രാജു, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ബി ജയചന്ദ്രൻ, യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ:റെമിൻ രാജൻ, വൈസ് പ്രസിഡന്റ് മണികണ്ഠൻ കെ എസ്, സെക്രട്ടറി അഖിൽ എം എസ്, ബരിക് കെ എസ് യൂ ജില്ലാ കമ്മിറ്റി അംഗം, മുരിക്കുംവയൽ വാർഡ് ഗ്രാമ പഞ്ചായത്തംഗം സിനിമോൾ തടത്തിൽ, യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻ്റ് അനിൽ പി അർ, യൂത്ത് കോൺഗ്രസ് മുരിക്കുംവയൽ യൂണിറ്റ് പ്രസഡൻ്റ് അഭിനന്ദ് സുരേന്ദ്രൻ, ടോമി താമരശ്ശേരി, രാജൻകുട്ടി , സാബു മടുക്കാങ്കെൻ എന്നിവർ പ്രസംഗിച്ചു .