കറുകച്ചാൽ - ശമ്പള പെൻഷൻ പരിഷ്കരണ കമ്മീഷനെ നിയമിക്കുമെന്നുള്ള ഉത്തരവ് ഇറക്കും എന്ന് പറഞ്ഞിട്ട് ഒരു വർഷം കഴിഞ്ഞിട്ടും കമ്മീഷനെ നിയമിക്കാത്തതിൽ പ്രതിഷേധിച്ചും, നൽകാനുള്ള 18% ഡി എ കുടിശ്ശികയും ഡി എ കുടിശ്ശിയുടെ അരിയർ നൽകണമെന്നും, മെഡിസിപെ പദ്ധതിയുടെ അപാകതകൾ പരിഹരിക്കണമെന്നും
ആവശ്യപ്പെട്ടുകൊണ്ട് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റി പള്ളിക്കത്തോട്, കറുകച്ചാൽ ട്രഷറിയുടെ മുന്നിൽ കരിദിന പ്രതിഷേധ പ്രകടനവും, ധർണയും നടത്തി . കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡണ്ട് എം.എസ്. ഷിബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിയോജകമണ്ഡലം രക്ഷാധികാരിയും റിട്ടേ :ഡി വൈ എസ് പി യുമായ പി.ഡി. രാധാകൃഷ്ണപിള്ള ധർണ സമരം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം സെക്രട്ടറി ജോസഫ് മാത്യു. സംസ്ഥാന കൗൺസിലർ വി.ആർ മോഹന പിള്ള, ജില്ലാ സെക്രട്ടറിയേറ്റ് അംഗo ശ്രീ പി എം സുനിൽ, സി എം മുഹമ്മദ് ഫൈസി വിഐ പ്രസാദ് പള്ളിക്കത്തോട്, ശ്രീമതി അന്നമ്മ കുര്യൻ കെ കെ ഇസ്മായിൽ കാഞ്ഞിരപ്പള്ളി, എന്നിവർ പ്രസംഗിച്ചു. ജോർജുകുട്ടി കുരുവിള പിടി നൗഷാദ് ജയിംസ് ഡൊമിനിക്ക് ജേക്കബ് എംഡി ,ശ്രീമതി വത്സല എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.