*The NewsMalayalam updates**ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിൽ സംസ്ഥാന സർക്കാർ തികഞ്ഞ പരാജയം നാട്ടകം സുരേഷ്*

Hot Widget

Type Here to Get Search Results !

*The NewsMalayalam updates**ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിൽ സംസ്ഥാന സർക്കാർ തികഞ്ഞ പരാജയം നാട്ടകം സുരേഷ്*






കാഞ്ഞിരപ്പള്ളി :ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിൽ സംസ്ഥാന സർക്കാർ തികഞ്ഞ പരാജയമാണെന്നും  വന്യജീവി ആക്രമണം തടയുന്നതിനുള്ള സർക്കാർ സംവിധാനം അപര്യാപ്തവും കാലഹരണപ്പെട്ടതുമാണന്നും, കാട്ടാന ആക്രമണത്തിൽ മരണമടഞ്ഞ കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശി  പുരുഷോത്തമന്റ വീട് സന്ദർശിച്ചുകൊണ്ട് കോട്ടയം  ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ്  പറഞ്ഞു.

, മതമ്പയിൻ വീട്ടമ്മയെ കൊന്ന കൊമ്പൻ ആന തന്നെയാണ് തന്റെ  പിതാവിനെ കൊന്നതെന്ന് സംഭവ സ്ഥത്ത് ഉണ്ടായിരുന്ന പുരുഷോത്തമന്റ മകൻ രാഹുൽ കോൺഗ്രസ്‌ നേതാക്കളോട് വ്യക്തമാക്കി, സർക്കാർ ധനസഹായം 25 ലക്ഷം രൂപ നൽകണമെന്നും, കുടുംബത്തിലെ ഒരു അംഗത്തിനു സർക്കാർ ജോലി നൽകണമെന്നും കോൺഗ്രസ്‌ ജില്ല നേതൃത്വം അറിയിച്ചു ഡിസിസി ജനറൽ സെക്രട്ടറി റോണി കെ ബേബി, കെ എസ് യൂ ജില്ല പ്രസിഡന്റ്‌ കെ എൻ നൈസാം കാഞ്ഞിരപ്പള്ളി കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ പി ജീരജ്, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി നിബു ഷൗക്കത്ത്,കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌  ബിജു പത്യാല, നേതാക്കളായ സുനിൽ തേനമാക്കൽ, രാജു തേക്കുംതോട്ടം, ദിലീപ് ചന്ദ്രൻ, സന്തോഷ് മണ്ണനാനി,ടിഹാന ബഷീർ, അഫ്സൽ കളരിക്കൽ, ജാൻസി ജോർജ്,അമിൻ നജീബ് ജോൺ ജേക്കബ്, ജോബി, തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു