The NewsMalayalam updates. ഹരിത കർമസേനയ്ക്ക് ആധൂനിക വാഹനം നൽകി കോരുത്തോട് ഗ്രാമ പഞ്ചായത്ത് കർമ്മരംഗത്ത് മാതൃകയായി

Hot Widget

Type Here to Get Search Results !

The NewsMalayalam updates. ഹരിത കർമസേനയ്ക്ക് ആധൂനിക വാഹനം നൽകി കോരുത്തോട് ഗ്രാമ പഞ്ചായത്ത് കർമ്മരംഗത്ത് മാതൃകയായി





കോരുത്തോട് - കോരുത്തോട് ഗ്രാമ പഞ്ചായത്തിലെ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുവാൻ

 ലക്ഷ്യമിട്ട്, കോരുത്തോട് ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേനയ്ക്ക് ആധുനീകമായി സജ്ജീകരിച്ച വാഹനത്തിൻ്റെ ഔപചാരിക കൈമാറ്റവും ഉദ്ഘാടനവും നടത്തി.  കോരുത്തോട് ഗ്രാമപഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 4,37,730 രൂപ ചെലവിൽ ടാറ്റ ഏസ് മോഡൽ വാഹനമാണ് ഹരിത കർമസേനയുടെ സേവനത്തിന് വേണ്ടി നൽകീട്ടുള്ളത്.  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ്  പി.എൻ സുകുമാരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ   പ്രസിഡന്റ്  ജാൻസി സാബു   ഹരിത കർമസേന അംഗങ്ങൾക്ക് വാഹനത്തിൻ്റെ താക്കോൽ കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു.

ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ ഷൈൻ ജനപ്രതിനിധികൾ, , ഹരിത കർമസേന അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ തടങ്ങിയവർ പങ്കെടുത്തു.




<