പൊൻകുന്നം:എസ്.എൻ.ഡി.പി.യോഗം 1044-ാം നമ്പർ ശാഖയിൽ കർക്കിടകവാവ്ബലി 24ന് നടക്കും.മുണ്ടയ്ക്കൽ രവീന്ദ്രൻ ശാന്തി മുഖ്യകാർമ്മികത്വം വഹിക്കും.ബലിതർപ്പണം,തിലഹവനം,കൂട്ടനമസ്‌കാരം,എന്നിവയാണ് പ്രധാന ചടങ്ങുകൾ.
പാറത്തോട് :തൃപ്പാലപ്ര ഭവതിക്ഷേത്രത്തോടനുബന്ധിച്ചുള്ള തീർത്ഥക്കുളക്കരയിൽ കർക്കടകവാവു ബലി.24ന് രാവിലെ 6 മുതൽ പിതൃതർപ്പണത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. തിലഹവനം, സായുജ്യപൂജ തുടങ്ങിയ ചടങ്ങുകളും നടക്കും.മേൽ ശാന്തി കുത്താട്ടുകുളം കെ. എസ്. ബാലചന്ദ്രൻ നമ്പൂതിരി കാർമ്മികത്യം വഹിക്കും.
ഇളമ്പള്ളി:എസ്.എൻ.ഡി.പി.യോഗം 4840-ാം ശാഖാ ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിൽ കർക്കിടക വാവിനോനുബന്ധിച്ച് 24ന് ബലിതർപ്പണം,പിതൃസായൂജ്യപൂജകൾ എന്നിവ ഉണ്ടായിരിക്കും.
പാറത്തോട് - പാലപ്ര എസ് എൻ ഡി പി 1496-ാം ശാഖയുടെ ആഭിമുഖ്യത്തിൽ ഗുരുദേവ ക്ഷേ ത്രാങ്കണത്തിൽ 24 ന് രാവിലെ 5 മുതൽ ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്രം മേൽശാന്തി അജയൻ ശാന്തികൾ കാർമികത്വം വഹിക്കും.
ചോറ്റി - ശ്രീ മഹാദേവക്ഷേത്രത്തിൽ കർക്കിട വാവുബലി 24 ന് രാവിലെ 5 മുതൽ ബലിദർപ്പണ ചടങ്ങുകൾ നടക്കും.തമ്പലയ്ക്കാട് മുണ്ടയ്ക്കൽ അർജ്ജുൻ ശാന്തിയുടെ കാർമ്മികത്വത്തിൽ പിതൃതർപ്പണ ചടങ്ങുകൾ നടക്കും.
കാഞ്ഞിരപ്പള്ളി - ഗണപതിയാർ കോവിലിൽ കർക്കിടക വാവുബലി 24 ന് രാവിലെ 5 മുതൽ ആരംഭിക്കും.
മുണ്ടക്കയം - എസ് എൻ ഡി പി മുണ്ടക്കയം ശാഖയിലെ ക്ഷേത്രാങ്കണത്തിൽ ബലിദർപ്പണ ചടങ്ങുകൾ പുലർച്ചെ 5 ന് തുടങ്ങും
എരുമേലി- എരുമേലി ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൻ്റെ ആഭിമുഖ്യത്തിൽ കർക്കിടക വാവുബലി ചടങ്ങുകൾ 24 ന് രാവിലെ 5 മുതൽ ക്ഷേത്രക്കടവിൽ നടക്കും.