ജയിൽ ചാടിയ സൗമ്യ വധക്കേസ് കുറ്റവാളി ഗോവിന്ദച്ചാമി പിടിയിൽ.
കണ്ണൂർനഗരത്തിലെ ഒഴിഞ്ഞ ആശുപത്രി കെട്ടിടത്തിലെ കിണറ്റിൽ നിന്നാണ് ഗോവിന്ദച്ചാമിയെ പോലീസ് പിടികൂടിയത്.
കറുത്ത പാൻറും കറുത്ത ഷർട്ടും ധരിച്ചയാളെ കണ്ടെന്ന ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്.
കണ്ണൂർ ഡിസിസി ഓഫീസ് പ്രവർത്തിക്കുന്ന തളാപ്പ് ഭാഗത്തെ ഒരു വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
ഈ ഭാഗത്ത് ഇയാളെ പുലർച്ചെ കണ്ടയാൾ നൽകിയ വിവരങ്ങളാണ് അന്വേഷണത്തിൽ നിർണ്ണായകമായത്.
ഇയാളെ പിടികൂടിയിട്ടുണ്ടെന്ന വിവരം മാത്രമാണ് പൊലീസ് നൽകുന്നത്.
വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.കള്ളി ഷർട്ടും കറുത്ത പാൻസും ധരിച്ച ഗോവിന്ദച്ചാമി എന്ന് തോന്നുന്ന ആളെ കണ്ടതായാണ് ഇവർ പറഞ്ഞത്.