The NewsMalayalam updates *പത്തനംതിട്ട കോന്നിയിലെ പാറമടയിൽ പണി നടക്കുന്നതിനിടെ കൂറ്റൻ പാറ ഹിറ്റാച്ചിക്ക് മുകളിൽ വീണ് വൻ അപകടം*

Hot Widget

Type Here to Get Search Results !

The NewsMalayalam updates *പത്തനംതിട്ട കോന്നിയിലെ പാറമടയിൽ പണി നടക്കുന്നതിനിടെ കൂറ്റൻ പാറ ഹിറ്റാച്ചിക്ക് മുകളിൽ വീണ് വൻ അപകടം*




പത്തനംതിട്ട കോന്നി  പയ്യനാമൺ ചെങ്കുളത്ത് പാറമടയിൽ അപകടം.

 ഹിറ്റാച്ചിക്ക് മുകളിൽ പാറ വീണാണ് അപകടം ഉണ്ടായത്. 

തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക വിവരം.

 ഇവരെ പുറത്തെടുക്കാൻ ശ്രമം തുടങ്ങി. 

പണി നടക്കുന്നതിനിടെ പാറ വാഹനത്തിന് മുകളിലേക്ക് വീഴുകയായിരുന്നു. 

രണ്ട് ഒഡീഷ സ്വദേശികളായ തൊഴിലാളികൾ മഹാദേവ്, അജയ് റായ് എന്നിവ‍ർ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക വിവരം.

 കൂടുതൽ ആളുകൾ കുടുങ്ങിയോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്.

ഉച്ചഭക്ഷണം കഴിച്ച് ഷിഫ്റ്റ് പ്രകാരം ജോലിക്ക് കയറിയവരാണ് അപകടത്തിൽ പെട്ടത്.

 അപകടം നടന്ന സ്ഥലത്തേക്ക് എത്തിച്ചേരുക ഏറെ പ്രയാസകരമാണ്.

 വിവരമറിഞ്ഞ് പൊലീസും ഫയർ ഫോഴ്‌സും അടക്കം ഇവിടെയെത്തിയെങ്കിലും ഹിറ്റാച്ചിയുടെ അടുത്തേക്ക് പോകാൻ സാധിച്ചിട്ടില്ല.