കാഞ്ഞിരപ്പളളി : ക്ഷീര വികസന വകുപ്പ്, കോട്ടയം ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങൾ, മിൽമ, ജില്ല-ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകൾ, കേരള ഫീഡ്‌സ്, മറ്റ് സഹകരണ സ്ഥാപനങ്ങൾ എന്നിവയുടെ സംയുക്ത ഒരു തരത്തിൽ ഒരുകൂട്ടം, ഒരു തരത്തിൽ 2025 ഉം 2025 ഉം 225 ഉം 2,22,23 പരിപാടികളോടെ തമ്പലക്കാട് സെൻറ് തോമസ് ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്നതിന് പഞ്ചായത്ത് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജോളി മടുക്കക്കുഴിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് എം.എൽ.എ യോഗം ഉൽഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഹേമലത പ്രേംസാഗർ മുഖ്യപ്രഭാഷണം നടത്തി. ജില്ലയിലെ 72 പഞ്ചായത്തുകളിൽ 11 ബ്ലോക്കുപഞ്ചായത്തുകൾക്ക് കീഴിൽ വരുന്ന 272 ക്ഷീര സംഘങ്ങളിലെ പ്രാദേശിക ക്ഷീര കർഷകർ പങ്കെടുക്കുന്ന പരിപാടി ക്ഷീരവികസന-മ്യഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണി,സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ, ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, ജില്ലയിലെ മുഴുവൻ എം.എൽ.എമാർ, എം.പിമാർ, ത്രിതലപഞ്ചായത്ത് ഭാരവാഹികൾ, ക്ഷീരവികസന വകുപ്പ് മേധാവികൾ, ക്ഷീര സംഘം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.കന്നുകാലി പ്രദർശനം ക്ഷീര കർഷകർക്കുള്ള ശിൽപശാലകൾ, ക്ഷീരജാലകം, എക്സിബിഷൻ, ഗവ്യജാലകം, ക്ഷീരപ്രഭ, കർഷക സെമിനാർ, നാട്ടറിവുകൾ, ക്ഷീര കർഷകർ കലാസദ്ധ്യ, വിളമ്പരവാഹനറാലി,പൊതുസമ്മേളനം തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അജിത രതീഷ്,ജീല്ല പഞ്ചായത്ത് അംഗം ജെസ്സി ഷാജൻ,ക്ഷീര വികസന വകുപ്പ് ജില്ലാ പ്രസിഡൻറ് ശാരദ സി.ആർ., അസി.ഡയറക്ടർ, ബിജി വിശ്വനാഥ്, പഞ്ചായത്ത് പ്രസിഡൻറ് കെ.ആർ. തങ്കപ്പൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമതി ചെയ്ത പേഴ്സൺമാരായ ടി.ജെ മോഹനൻ, ഷക്കീല നസീർ, ബ്ലോക്ക് പഞ്ചായത്ത് അംഗമായ ടി.എസ്.ക്യഷ്ണകുമാർ, രത്നമ്മ രവീന്ദ്രൻ, ഡാനി ജോസ്, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുമി ഇസ്മയിൽ, മെമ്പർമാരായ ബേബി വട്ടക്കാട്ട്, രാജു തെക്കുംതോട്ടം, അമ്പിളി ഉണ്ണിക്യഷ്ണൻ, ബ്ലോക്ക് ക്ഷീരവികസന ഓഫീസർ ടി.എസ്. ഷീഹാബുദ്ദീൻ, തമ്പലക്കാട് നോർത്ത് സംഘം സെക്രട്ടറി സണ്ണി ജേക്കബ് തുടങ്ങിയവർ നേത്യത്വം നൽകുന്ന വിവിധ കമ്മറ്റികൾ രൂപീകരിച്ചു.